Monday, October 20, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചോറ്റാനിക്കരയില്‍ ജല മലിനീകരണം നടത്തിയ ഹോട്ടലുകളുടെ പ്രവര്‍ത്തനം കളക്ടര്‍ തടഞ്ഞു

by Punnyabhumi Desk
Jan 18, 2017, 04:48 pm IST
in കേരളം

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള പൊതുകാനയിലേക്ക് ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലെ ശൗചാലയങ്ങളില്‍ നിന്നും മലിനജലമൊഴുക്കുന്നത് തടഞ്ഞ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള ഉത്തരവിട്ടു.

ശൗചാലയ മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയ ഹോട്ടലുകളുടെ പ്രവര്‍ത്തനവും കളക്ടര്‍ നിരോധിച്ചു. ഈ പ്രദേശത്തെ ശുദ്ധജല സ്രോതസുകള്‍ മലിനപ്പെടുന്ന സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമ പ്രകാരം കളക്ടറുടെ നടപടി. ചോറ്റാനിക്കര നിവാസികളായ വീട്ടമ്മമാരടക്കം സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ശുചിത്വ മിഷന്‍, പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത്, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ റിപ്പോര്‍ട്ടും കളക്ടര്‍ തേടിയിരുന്നു. ഹോട്ടലുകളും ലോഡ്ജുകളും മറ്റ് സ്ഥാപനങ്ങളും പുറന്തള്ളുന്ന മലിനജലത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ടെന്നും ഇതുമൂലം ജലസ്രോതസുകള്‍ മലിനപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് പകര്‍ച്ചവ്യാധിക്കുള്ള സാധ്യത സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറും മുന്നറിയിപ്പ് നല്‍കി.

രൂക്ഷമായ വരള്‍ച്ചയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ശുദ്ധജല സ്രോതസുകള്‍ മലിനപ്പെടാതിരിക്കാന്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ദുരന്ത നിവാരണ വിഭാഗവും വ്യക്തമാക്കിയിരുന്നു. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് പരിസരത്തുള്ള സ്ഥാപനങ്ങളിലെ മലിനജലം അതത് സ്ഥാപനങ്ങളുടെ പരിസരത്ത് തന്നെ സംസ്‌കരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള സമിതി വരുംദിവസങ്ങളില്‍ ഇവിടം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും. ശൗചാലയ മാലിന്യ സംസ്‌കരണ സംവിധാനം തൃപ്തികരമല്ലെങ്കില്‍ പൊതുജനാരോഗ്യ സംരക്ഷണ നിയമം, ദുരന്ത നിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ശുചിത്വ മിഷന്റെ ചുമതലയുള്ള അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍, ഡപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍, കണയന്നൂര്‍ വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തുക.

ShareTweetSend

Related News

കേരളം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

കേരളം

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

കേരളം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies