താമരശേരി: പ്രസവ ചികിത്സയ്ക്കായി കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. താമരശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനോകോളജിസ്റ്റ് ഡോ. കെ.പി. അബ്ദുള്‍ റഷീദിനെയാണ് ഇന്ന് രാവിലെ പിടികൂടിയത്. രോഗിയുടെ ബന്ധുവില്‍ നിന്നും 2,000 രൂപ കൈപറ്റുന്നതിനിടെ കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി ജോസി ചെറിയാന്, സബ് ഇന്‍സ്പെക്റ്റര്‍ ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടിച്ചത്.
താമരശേരി ഗവ. ആശുപത്രിയ്ക്ക് സമീപത്തായാണ് ഡോ. റഷീദിന്റെ വീട്. താമരശേരി ലയണ്‍ ക്ലബിന്റെ ഭാരവാഹിയും ഐഎംഎ ബ്രാഞ്ചിന്റെ മുന്‍ പ്രസിഡന്റുമാണ് റഷീദ്.
Discussion about this post