Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സാമൂഹ്യപ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇടപെടണം : മുഖ്യമന്ത്രി

by Punnyabhumi Desk
Jan 24, 2017, 06:15 pm IST
in കേരളം

തൃശൂര്‍: സാമൂഹ്യ പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പതിമൂന്നാം പദ്ധതി നവകേരളത്തിന് ജനകീയാസൂത്രണം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂരില്‍ നവകേരളത്തിന് യുവത എന്ന യുവജന വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രോത്സാഹന സന്ദേശം നല്‍കുകയയിരുന്നു മുഖ്യമന്ത്രി.

എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന കാര്യം സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. അതിനുള്ള അവകാശവും ഉണ്ടായിരുന്നില്ല. 1957ലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം വ്യാപകമായി ഉണ്ടായിരുന്നില്ല. ഇതിനുള്ള സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പിന്നീട് സ്വാശ്രയ കോളേജുകള്‍ അനുവദിക്കുകയുണ്ടായി. ഇപ്പോള്‍ പ്രൈമറി മുതല്‍ പ്രൊഫഷണല്‍ കോളേജ് വരെ സമാന്തര സ്വാശ്രയ വിദ്യാഭ്യാസ സംവിധാനം സംസ്ഥാനത്തുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നില്ല. ഇവിടെ മാതൃകാ പരമായ ഇടപെടലുകള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. നാഷണല്‍ സര്‍വ്വീസ് സകീമിന്റെ നേതൃത്വത്തില്‍ അശരണരായവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് സ്വാഗതാര്‍ഹമാണ്.

വിദ്യാര്‍ത്ഥികള്‍ക്കാണ് രക്ഷിതാക്കളെ വേഗത്തില്‍ ബോധവല്‍ക്കരിക്കാന്‍ കഴിയുന്നത്. ആയതിനാല്‍ ഉറവിടങ്ങളില്‍ തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ സന്ദേശം കുടുംബാഗങ്ങളെ ബോധവല്‍ക്കിരിക്കാന്‍ കുട്ടികള്‍ക്ക് കഴിയും. അന്യമാകുന്ന ജലസ്രോതസുകള്‍ വീണ്ടെടുക്കുന്നതിന്, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്, വൃക്ഷങ്ങളും സസ്യങ്ങളും നട്ടു പിടിപ്പിച്ച് നമ്മുടെ പരിസ്ഥിതിയെ വീണ്ടെടുക്കുന്നതിന് എന്നിവയ്ക്ക് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് സംഗമത്തിനെത്തിയ ആയിരത്തോളം വരുന്ന കോളേജ് വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഉത്തമമായ ഒന്നിലേക്കുള്ള മാറ്റമാണ് ആധുനിക വല്‍ക്കരണമെന്ന് സംഗമത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് അഭിപ്രായപ്പെട്ടു. നവീകരണത്തിന്റെ ഒപ്പമാണ് വിദ്യാര്‍ത്ഥികളുടെ ചിന്ത നിലകൊള്ളേണ്ടത്. സ്വാതന്ത്ര്യമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടാതെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാകണം. കച്ചവടമനോഭാവവും ഭൗതിക സ്വാര്‍ത്ഥതയും എന്ന മനോഭാവം മാറണം. വികസനം കാണാനുള്ളതല്ല. അനുഭവിച്ചറിയാനുള്ള ഒന്നായി എല്ലാ വിഭാഗം ജനങ്ങളിലും എത്തണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും പുതിയ പുതിയ ആശയങ്ങളുടെ തെരഞ്ഞെടുപ്പിലാണ് വിദ്യാര്‍ത്ഥികളുടെ ശക്തി എന്നും വിദ്യാഭ്യാസ മന്ത്രി ഓര്‍മ്മിപ്പിച്ചു.

വിദ്യാര്‍ത്ഥികള്‍ ഗ്രാമസഭകളില്‍ പങ്കെടുത്ത് പദ്ധതി ആസൂത്രണത്തില്‍ പങ്കാളിയാകണമെന്നും വികസന കാര്യങ്ങളില്‍ ഇടപെടണമെന്നും ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് ഓര്‍മ്മിപ്പിച്ചു. അധികാരം ജനങ്ങളിലേക്ക് സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി എത്തിക്കുന്ന സംവിധാനമാണ് ജനകീയാസൂത്രണം. ഒന്നാം ജനകീയാസൂത്രണത്തിന്റെ പോരായ്മകള്‍ പരിഹരിച്ചിട്ടുള്ളതാണ് ഇപ്പോഴത്തെ പദ്ധതി. പദ്ധതി ആസൂത്രണത്തില്‍ പ്രൊഫഷണലുകളുടെ പങ്കാളിത്തവും ഇക്കുറി ജനകീയാസൂത്രണത്തില്‍ സര്‍ക്കാര്‍ ഉറപ്പാക്കും. പദ്ധതി രൂപീകരണം ദൗത്യമായെടുത്ത് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കണം. ഖരമാലിന്യ സംസ്‌കരണം ആരോഗ്യപരിപാലനം എന്നീ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്തന്‍ കഴിയും. ഗ്രാമസഭയില്‍ പങ്കെടുത്തും പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിച്ചും ഭരണത്തില്‍ പങ്കാളിയാകുന്നത് അനുഭവ പാഠമായിരിക്കും. ഏതൊരു ഔപചാരിക വിദ്യാഭ്യാസത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വലിയ മുതല്‍കൂട്ടായിരിക്കും ഗ്രാമസഭാ അനുഭവും സാമൂഹ്യ പ്രവര്‍ത്തനങ്ങളെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കെ.വി. അബ്ദുള്‍ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, പ്രൊഫ. എം. മുരളീധരന്‍, ഡോ. കെ.എന്‍ ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies