തിരുവനന്തപുരം: ഭരണഭാഷ പൂര്‍ണമായും മലയാളത്തില്‍ ആയിരിക്കണമെന്ന ലക്ഷ്യത്തോടെ വകുപ്പുകളുടെ ജില്ലാതല മേധാവി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന ജില്ലാതല ഔദ്യോഗിക ഭാഷാസമിതികള്‍ നിലനിര്‍ത്തി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല ഏകോപന സമിതകള്‍ രൂപീകരിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ജില്ലാ കളക്ടര്‍ അധ്യക്ഷനും ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കണ്‍വീനറും എല്ലാ വകുപ്പിലെയും ഔദ്യോഗിക ഭാഷാസമിതി അധ്യക്ഷന്മാര്‍ അംഗങ്ങളുമായാണ് ജില്ലാതല ഏകോപന സമിതികള്‍ രൂപം കൊണ്ടിട്ടുള്ളത്. സമിതി എല്ലാ വര്‍ഷവും മൂന്ന് മാസത്തിലൊരിക്കല്‍ (ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍) യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ഭരണഭാഷ മലയാളമാക്കുക എന്ന സര്‍ക്കാര്‍ നയം ജില്ലയില്‍ പൂര്‍ണമായും നടപ്പില്‍ വരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അതത് ഏകോപന സമിതി അധ്യക്ഷന്മാര്‍ക്കാണ്. സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഔദ്യോഗികഭാഷാ വകുപ്പിന്റെ പ്രതിനിധിക്ക് സമിതി യോഗത്തില്‍ മുന്നറിയിപ്പോടുകൂടിയോ അല്ലാതെയോ പങ്കെടുക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post