Friday, October 31, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി: സര്‍വേ തുടങ്ങി

by Punnyabhumi Desk
Jan 28, 2017, 02:26 pm IST
in കേരളം

പെരുമ്പാവൂര്‍: ഇതര സംസ്ഥാന തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേ പെരുമ്പാവൂര്‍ വല്ലം കൊച്ചങ്ങാടി കവലയില്‍ തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിനുള്ള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പദ്ധതിയ്ക്ക് പെരുമ്പാവൂരില്‍ തുടക്കമായി.

രാജ്യത്തിനു തന്നെ മാതൃകയാകാവുന്ന പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാനകാലത്ത് അധ:സ്ഥിതരുടെ വിദ്യാഭ്യാസത്തിനുവേണ്ടി നടന്ന അവകാശപ്രക്ഷോഭത്തിനുശേഷം അനൗപചാരിക വിദ്യാഭ്യാസമേഖലയില്‍ മറ്റൊരു വിപ്ലകരമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഈ പദ്ധതിയ്ക്കു കഴിയും. ഇതര സംസ്ഥാന തൊഴിലാളികളോടുള്ള മലയാളികളുടെ പൊതുസമീപനം മാറ്റാനും അതിലൂടെ കേരളത്തിന്റെ അന്തസ്സ് ഉന്നതിയിലെത്തിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വേ, സാക്ഷരതാ ക്ലാസ്സുകള്‍, വിവിധ പരിശീലനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, കലോത്സവം, സാക്ഷരതാ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന പ്രവര്‍ത്തനങ്ങള്‍. ആറുമാസമാണ് ക്ലാസുകളുടെ ദൈര്‍ഘ്യം. ആഴ്ചയില്‍ ചുരുങ്ങിയത് അഞ്ചു മണിക്കൂറാണ് ക്ലാസുകള്‍. പഠിതാക്കളുടെ സൗകര്യാര്‍ത്ഥമായിരിക്കും പഠനകേന്ദ്രങ്ങള്‍. അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ മാതൃക സാക്ഷരതാ പദ്ധതി പെരുമ്പാവൂര്‍ നഗരസഭയില്‍ നടപ്പാക്കും. തുടര്‍ന്നു സംസ്ഥാന വ്യാപകമായി നടപ്പാക്കും.

പഠിതാക്കളെ കണ്ടെത്തി അടുത്തമാസം ക്ലാസുകള്‍ തുടങ്ങാനാണു ലക്ഷ്യമിടുന്നത്. ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകള്‍, ലൈബ്രറികള്‍, വിദ്യാകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ക്ലാസുകള്‍. ജൂണ്‍ അവസാനവാരം പരീക്ഷയും ലോകസാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിന് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണം, തൊഴില്‍, സാമൂഹികക്ഷേമ വകുപ്പുകളുടെയും കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ്, ഡയറ്റ്,സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍എന്നിവയുടെയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളത്തിലും ഹിന്ദിയിലും സാക്ഷരരാക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്തൊട്ടാകെ ലക്ഷ്യമിടുന്നത് 25 ലക്ഷത്തോളം ഉത്തരേന്ത്യന്‍ തൊഴിലാളികളെയാണ്. 15 വയസ്സിനു മുകളില്‍ പ്രായമുള്ള ഇതര സംസ്ഥാന തൊഴിലാളികളെ സര്‍വേയിലൂടെ കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 25 ലക്ഷത്തിലധികം ഉത്തരേന്ത്യന്‍ തൊഴിലാളികളില്‍ ഭൂരിപക്ഷവും പുരുഷന്‍മാരാണ്. 18 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍. സംസാരഭാഷ ഹിന്ദിയാണെങ്കിലും ഹിന്ദിയിലും മലയാളത്തിലും ഇവര്‍ നിരക്ഷരരാണ്. പദ്ധതിയുടെ ഭാഗമായി ആരോഗ്യം, പരിസ്ഥിതി, നിയമം തുടങ്ങിയ വിഷയങ്ങളിലും കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക ജീവിതരീതിയെക്കുറിച്ചും ബോധവല്‍ക്കരിക്കും. ഇവരുടെ കലാകായികശേഷി പരിപോഷിപ്പിക്കുക, ഇവര്‍ നേരിടുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ തടയുക, ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുക, സാക്ഷരതാമിഷന്റെ തുല്യതാ പരിപാടികളിലൂടെ തുടര്‍പഠനത്തിന് അവസരമൊരുക്കുക, ഇവരെ കേരളത്തിന്റെ വികസനത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കുക തുടങ്ങിയവയാണു പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

ജനുവരി 26ന് തുടങ്ങിയ സര്‍വേ നടത്തുന്നത് മാറംപിള്ളി എം.ഇ.എസ് കോളജ് വിദ്യാര്‍ഥികളാണ്. ഇവര്‍ക്കുള്ള പരിശീലന ക്ലാസ് വി.പി. സജീന്ദ്രന്‍ എംഎം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സതി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല, കോളജ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ എം.എ. മുഹമ്മദ്, ഡോ. കെ.എ. മുഹമ്മദ്, ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍, സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.വി.മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSend

Related News

കേരളം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

കേരളം

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

കേരളം

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

തിരിച്ചുകയറ്റത്തിന്റെ സൂചന നല്കി സ്വര്‍ണവില വീണ്ടും താഴേക്ക്

പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

എം ശ്രീ പദ്ധതി: കേരളാ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വഞ്ചനയില്‍ പ്രതികരണവുമായി എബിവിപി.പി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies