തിരുവനന്തപുരം: ലോ അക്കാദമി സമരത്തെ ഇടതുപക്ഷ വിദ്യാര്‍ത്ഥിയൂണിയനായ എസ്.എഫ്.ഐ ഒറ്റു കൊടുത്തുവെന്ന് കെ.എസ്.യു സംസ്ഥാനപ്രസിഡന്റ് വി.എസ്. ജോയ്. മാനേജ്മെന്റിനു വേണ്ടി വിദ്യാര്‍ത്ഥികളെ ഒറ്റിയ എസ്.എഫ്.ഐയുടെ നിലപാട് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതാണെന്നും ജോയ് പറഞ്ഞു.
ലക്ഷ്മി നായര്‍ രാജി വയ്ക്കുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യമെന്നും, അതു വരെ സമരവുമായി മുന്‍പോട്ടു പോകാനാണ് കെ.എസ്.യുവിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വെളളിയാഴ്ച്ച സംസ്ഥാനത്ത് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസബന്ദ് ആചരിക്കുമെന്നും ജോയ് കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ പാര്‍ട്ടിയുടെ താല്‍പ്പര്യപ്രകാരം എസ്.എഫ്.ഐ ഇടയില്‍ വച്ച് ലോ അക്കാദമിയില്‍ നടത്തി വന്നിരുന്ന സമരം മൃദുവാക്കിയിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയിലും എസ്.എഫ്.ഐ മൃദുസമീപനമാണ് പുലര്‍ത്തിയത്. ലക്ഷ്മി നായര്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് നിലവില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥിയൂണിയനായ എസ്.എഫ്.ഐ സ്വീകരിച്ചിരിക്കുന്നത്. ഇത് സി.പി.എം നേതൃത്വത്തിന്റെ താല്‍പ്പര്യപ്രകാരമാണെന്നും ആരോപണമുണ്ട്. ലക്ഷ്മി നായര്‍ രാജി വയ്ക്കണം എന്ന മുന്‍ നിലപാടില്‍ നിന്നും, അഞ്ചു വര്‍ഷത്തേക്ക് ചുമതലകളില്‍ നിന്നു മാറി നിന്നാല്‍ മതി എന്ന നിലപാടിലേക്ക് പ്രത്യേക കാരണങ്ങളൊന്നും കൂടാതെ എസ്.എഫ്.ഐ പിന്‍വാങ്ങുന്ന കാഴ്ച്ചയാണ് സമരത്തിന്റെ നിര്‍ണ്ണായകസന്ദര്‍ഭത്തില്‍ കാണാന്‍ കഴിഞ്ഞത്.
Discussion about this post