തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് കോളേജിനുള്ള അടുത്ത അധ്യയനവര്‍ഷംമുതല്‍ പുതുക്കിനല്‍കില്ല. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതികസര്വകലാശാലയുടെതാണ് ഈ തീരുമാനം. നിലവില്‍ ഈ കോളേജിലുള്ള വിദ്യാര്‍ഥികളുടെ കാര്യം ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷനുമായി (എ.ഐ.സി.ടി.ഇ.) ആലോചിച്ച് തീരുമാനിക്കും. 2017-18 വര്‍ഷംമുതല്‍ ഒന്നാംവര്‍ഷ കുട്ടികളെ പ്രവേശിപ്പിക്കില്ല.
അഫിലിയേഷന് പിന്‍വലിക്കാനുള്ള തീരുമാനം എ.ഐ.സി.ടി.ഇ.യെ ഉടന്‍ അറിയിക്കും. നിലവിലുള്ള കുട്ടികള്‍ക്ക് വേറെ കോളേജുകളിലേക്ക് മാറിപ്പോകാന്‍ സാങ്കേതികസര്‍വകലാശാല അനുമതിനല്‍കും.
Discussion about this post