തിരുവനന്തപുരം: കേരള പൊലീസിന്റെ വിവിധ ഡിജിറ്റല്‍ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സൗജന്യ കോള്‍ സൗകര്യം നല്‍കുന്ന സംഹിത, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കാക്കി ഹാറ്റ്സ്, ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് വിവരങ്ങള്‍ ലഭ്യമാകുന്ന ക്‌ളോണ്‍ ഫ്രീ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡ് തുടങ്ങി മൂന്നു പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ജനസൗഹൃദമായ പ്രവര്‍ത്തന ശൈലിയിലേക്ക് പൊലീസ് പൂര്‍ണ്ണമായി മാറണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post