തിരുവനന്തപുരം: വിവാദത്തിലായ തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് പരസ്യം. ഇന്നത്തെ വര്‍ത്തമാനപ്പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടിട്ടുളളത്. ലോ അക്കാദമി ഡയറക്ടര്‍ ഡോ.എന്‍ നാരായണന്‍ നായരാണ് പരസ്യം നല്‍കിയിട്ടുളളത്.
പ്രിന്‍സിപ്പാളായി നിയമിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നുവെന്നും, യോഗ്യതയുളളവര്‍ 18/02/2017 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ലോ അക്കാദമിയുടെ പുന്നന്‍ റോഡിലുളള ഓഫീസില്‍ എത്തിച്ചേരണമെന്നും കാട്ടിയാണ് പരസ്യം നല്‍കിയിട്ടുളളത്.
Discussion about this post