തൃശൂര്‍ : പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൃഷ്ണദാസുള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .
വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ , അദ്ധ്യാപകരായ സി പി പ്രവീണ്‍ , വിപിന്‍ , പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍ . ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം പ്രതികളായ വൈസ് പ്രിന്‍സിപ്പാള്‍ അടക്കമുളള അധ്യാപകര്‍ ഒളിവില്‍ പോയി. അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ക്കിടെ ആണ് അധ്യാപകര്‍ ഒളിവിലായത്.
Discussion about this post