തിരുവനന്തപുരം: പഞ്ചായത്ത്, മുന്‍സിപ്പല്‍, ഗ്രാമവികസനം, നഗരഗ്രാമാസൂത്രണം, എന്‍ജിനീയറിംഗ്, പെര്‍ഫോമന്‍സ്, ഓഡിറ്റ്‌വിംഗ് എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ച് പൊതുസര്‍വീസ് രൂപീകരിക്കുന്നതിനുളള നടപടികള്‍ ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ ആരംഭിച്ചു. ഈ വകുപ്പുകള്‍ ഏകീകരിക്കുന്നതിനാവശ്യമായ പ്രത്യേക ചട്ടങ്ങള്‍ തയ്യാറാക്കാന്‍ കമ്മീഷനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്.
കരട് ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതി നുമുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് തലവന്മാരും സര്‍വീസ് സംഘടനകളുമായും വ്യക്തികളുമായും കമ്മീഷന്‍ ചര്‍ച്ച ആരംഭിച്ചു. ഇതോടൊപ്പം ഗ്രാമപഞ്ചായത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവരുടെ ഫെഡറേഷനുകളുമായും ചര്‍ച്ച നടത്തും.












