ന്യൂഡല്‍ഹി: ബിരുദ-ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് രാജ്യത്താകമാനം ഒറ്റ പരീക്ഷ വേണമെന്ന സുപ്രീം കോടതി നിര്‍ദേശം ഇക്കൊല്ലം നടപ്പാക്കാനിടയില്ല.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയടക്കം സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇക്കൊല്ലം നടപ്പാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഭരണസമിതി വിലയിരുത്തി.
ധൃതിപിടിച്ചു രാജ്യത്താകമാനം ഒറ്റപ്പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല. കോടതിവിധിയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചൊവ്വാഴ്ച ചേര്‍ന്ന ഭരണസമിതി യോഗം വിലയിരുത്തി.
വരുന്ന അക്കാദമിക് വര്‍ഷം മുതല്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ചൊവ്വാഴ്ചയും അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. മെഡിക്കല്‍ കൗണ്‍സിലുമായും ചര്‍ച്ച നടന്നിട്ടില്ലെന്ന് കൗണ്‍സില്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post