Monday, October 20, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം നാളെ ഉദ്ഘാടനം ചെയ്യും

by Punnyabhumi Desk
Feb 22, 2017, 06:14 pm IST
in കേരളം

തിരുവനന്തപുരം: ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും ഏത് അക്കൗണ്ടിലേക്കും ഇലക്ട്രോണിക്കായി പണം കൈമാറാനും ഏതു ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സൗകര്യവുമായി സംസ്ഥാനത്തെ ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം വരുന്നു. വിവിധ സേവനസംവിധാനങ്ങളിലെ ബില്ലുകളും ഇനിമുതല്‍ ട്രഷറി അക്കൗണ്ടുകളില്‍നിന്ന് നേരിട്ട് അടയ്ക്കാം.

റിസര്‍വ്വ് ബാങ്കിന്റെ ഇകുബേര്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചതിലൂടെ നിക്ഷേപകര്‍ക്ക് ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് ഇനി പണം ഇലക്ട്രോണിക്കായി മാറ്റാനും കഴിയും. ഇടപാടുകളെല്ലാം കറന്‍സിരഹിതവും കടലാസുരഹിതവും ആകുന്നതിനാല്‍ ഇനിമുതല്‍ ശമ്പളബില്ലുമായി ഉദ്യോഗസ്ഥര്‍ ട്രഷറിയില്‍ പോകേണ്ട. ‘സ്പാര്‍ക്ക്’ വഴി ബില്ലു തയ്യാറാക്കി ഓണ്‍ലൈനായി നല്‍കിയാല്‍മതി. ബില്ലു പാസാക്കുന്നതോടെ ശമ്പളം ഉപഭോക്താവിന് ട്രഷറിയിലൊ ബാങ്കിലൊ അക്കൗണ്ടില്‍ എത്തും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനസര്‍ക്കാരിനു കീഴിലെ മുഴുവന്‍ പെന്‍ഷന്‍കാരെയും കേന്ദ്രീകൃത സംവിധാനത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പെന്‍ഷന്‍കാരുടെ സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍ പോര്‍ട്ടലും ജീവന്‍ പ്രമാണ്‍ എന്ന ഓണ്‍ലൈന്‍ മസ്റ്ററിങ് സംവിധാനവും ആരംഭിച്ചിട്ടുമുണ്ട്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളുമായി നടപ്പാക്കുന്ന സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 23ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ വൈകിട്ട് മൂന്നിനു നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. പെന്‍ഷന്‍ പോര്‍ട്ടലിന്റെ പ്രകാശനം ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും നവീകരിച്ച പാസ്ബുക്കിന്റെയും ചെക്കുബുക്കിന്റെയും പ്രകാശനം തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തും നിര്‍വ്വഹിക്കും.

ഡോ: ശശി തരൂര്‍ എം.പി. മുഖ്യാതിഥി ആകുന്ന യോഗത്തില്‍ കെ. മുരളീധരന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. ശമ്പളവും പെന്‍ഷനും മാത്രമല്ല, സര്‍ക്കാര്‍ വകുപ്പുകളുടെ മറ്റെല്ലാത്തരം ബില്ലും തയ്യാറാക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലായിട്ടുണ്ട്. ഭരണപരമായ ധനപരിപാലനവും ഇനി ഇലക്ട്രോണിക്കായാകും നടക്കുക. അക്കൗണ്ടന്റ് ജനറല്‍, റിസര്‍വ്വ് ബാങ്ക്, ഏജന്‍സി ബാങ്ക് എന്നിവയുമായി ട്രഷറികളെ ബന്ധിപ്പിച്ചതിനാല്‍ ധനപരിപാലനം കൂടുതല്‍ കാര്യക്ഷമമാകും. ബജറ്റിന്റെ മുന്നൊരുക്കങ്ങളും ബജറ്റ് തയ്യാറാക്കലും ഇനി പുതിയ സംവിധാനത്തിലൂടെ ആയിരിക്കും. ബജറ്റ് വിഹിതത്തിന്റെ വിതരണവും ഓണ്‍ലൈന്‍ ആകും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ അടവുകള്‍ക്കായി അവര്‍ മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്ന തീയതികളില്‍ ട്രഷറി നേരിട്ടു നടത്തുന്ന സംവിധാനമാണ് അടുത്ത ഘട്ടം. അക്കൗണ്ടുടമ ഒരുതവണ ഈ വിവരങ്ങള്‍ കൊടുത്താല്‍മതി. പ്രതിമാസ സ്ഥിരം അടവുകള്‍ കഴിഞ്ഞുള്ള തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റണമെങ്കില്‍ അതും ആകാം. ശമ്പളം പൂര്‍ണ്ണമായി ബാങ്ക് അക്കൗണ്ടുകളിലേക്ക് ആവശ്യപ്പെടുന്ന ദിവസം മറ്റേണ്ടവര്‍ക്ക് അതിനും അവസരം ഉണ്ട്. ജീവനക്കാരുടെ ബദ്ധപ്പാടു കുറയുകയും പരമാവധി ട്രഷറി ബാലന്‍സ് ഉറപ്പാകുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ഗുണം.

ഈ സേവനം ആവശ്യമുള്ളവര്‍ ട്രഷറി സേവിങ്ങ്‌സ് അക്കൗണ്ട് ഇല്ലെങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങുകയേ വേണ്ടൂ. ട്രഷറികളില്‍ സ്ഥിരസേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതു പ്രോത്സാഹിപ്പിക്കാന്‍ ആകര്‍ഷകമായ പലിശനിരക്കും നിലവിലുണ്ട്. അടുത്തഘട്ടമായി മൊബൈല്‍ ഫോണ്‍ സേവനങ്ങളും ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ShareTweetSend

Related News

കേരളം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

കേരളം

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

കേരളം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies