തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നവര്‍ നിശ്ചിത സമയ പരിധിയ്ക്കുളളില്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നാല്‍ നിയമനം റദ്ദാക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ച് ഉത്തരവായി. നിര്‍ദ്ദിഷ്ട സമയപരിധിയ്ക്കകം ജോലിയില്‍ പ്രവേശിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുകയോ, ചട്ടപ്രകാരം പ്രവേശന സമയം ദീര്‍ഘിപ്പിക്കാന്‍ മതിയായ കാരണങ്ങളോടെ അപേക്ഷിക്കുകയോ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വകുപ്പ് തലവന്മാര് രജിസ്റ്റേര്‍ഡ്/എ.ഡിയായി കത്തയക്കണ ം. കത്ത് കൈപ്പറ്റി 15 ദിവസത്തിനുളളില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും വീഴ്ച വരുത്തിയാല്‍ നിയമനം റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്നും ഉദ്യോഗാര്‍ത്ഥിയെ അറിയിക്കണം.
കത്ത് കൈപ്പറ്റാത്ത സാഹചര്യം വന്നാല്‍ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി നോട്ടീസ് രണ്ട് പ്രമുഖ മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം. നോട്ടീസ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുളളില്‍ ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിക്കാതിരിക്കുകയോ കത്ത് കൈപ്പറ്റിയതിനുശേഷം നിര്‍ദ്ദിഷ്ട സമയപരിധിക്കുളളില്‍ ജോലിയില്‍ പ്രവേശിക്കാതിരിക്കുകയോ ചെയ്താല്‍ നിയമനാനുമതി റദ്ദ് ചെയ്യാന്‍ വകുപ്പ് തലവന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണം. ഇക്കാര്യത്തില്‍ വകുപ്പുമേധാവിയുടെ പ്രൊപ്പോസല്‍ ലഭിച്ചാല്‍ ഭരണവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിയോടുകൂടി നിയമനാനുമതി റദ്ദു ചെയ്തു ഉത്തരവ് പുറപ്പെടുവിക്കണം. ജോലിയില്‍ പ്രവേശിക്കാതെ ഒഴിഞ്ഞുമാറുന്നതിന് ഉദ്യോഗാര്‍ത്ഥിയോ മറ്റുളളവരോ സമര്‍പ്പിക്കുന്ന യാതൊരു അപേക്ഷയും വകുപ്പുതലവനോ ഭരണ വകുപ്പോ പരിഗണക്കേണ്ടതില്ല. അനുമതി റദ്ദ് ചെയ്ത നടപടി പുന:പരിശോധിക്കുന്നതല്ല.
Discussion about this post