തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കോടതി മുറിക്കുള്ളില്‍ കടന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച നിലപാട് മുഖ്യമന്ത്രി തള്ളി. വിമര്‍ശിക്കുന്നവര്‍ ആരുടെ നിലപാടിനൊപ്പമാണെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.












