തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വന്‍ തീപിടുത്തം. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കു സമീപം പഴയ പോസ്റ്റ് ഓഫീസിനോടു ചേര്‍ന്നുളള ഗോഡൗണിലാണ് തീ പടര്‍ന്നു പിടിച്ചത്. ഇന്നു വെളുപ്പിനെ മൂന്നു മണിക്കു ശേഷമാണ് സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണമെന്നാണ് നിഗമനം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണും പോസ്റ്റ് ഓഫീസും കത്തി നശിച്ചു. നിരവധി അഗ്‌നിശമന സേനായൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമായതായാണ് വിവരം. അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇതിലൊരാള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന കമാന്‍ഡോയും, മറ്റൊരാള്‍ അഗ്‌നിശമനസേനാവിഭാഗത്തിലെ ഡ്രൈവറുമാണെന്നാണ് വിവരം.
പ്രത്യേക സുരക്ഷാമേഖലയായ ശ്രീപദ്മനാഭ ക്ഷേത്രത്തിനു സമീപം ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അധികൃതരുടെ കരുതലില്ലായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Discussion about this post