Monday, October 20, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
Mar 1, 2017, 05:07 pm IST
in കേരളം

തിരുവനന്തപുരം: കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സാങ്കേതികമായ വളര്‍ച്ച മൂല്യങ്ങളുടെ കാര്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2015ലെ സ്വദേശാഭിമാനികേസരി പുരസ്‌കാരം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പത്രപ്രവര്‍ത്തനത്തെ മഹനീയ സേവനരംഗമായി കരുതി ജീവിതം നീക്കിവെച്ച ഒട്ടേറെ പേരുണ്ട്. സ്വന്തം പ്രയത്‌നത്തിലൂടെ നാടിനെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. അത്തരക്കാരെ കണ്ടെത്തി ആദരിക്കാനാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നല്‍കുന്നത്. പത്രപ്രവര്‍ത്തകരുടെയും പത്രഉടമകളുടെയും താത്പര്യങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം ഉണ്ടാകാതിരുന്നാലേ മാതൃകാപരമായ പത്രപ്രവര്‍ത്തനം സാധ്യമാകൂ. ഇന്ന് മാധ്യമരംഗത്തെ ചെറുഗ്രൂപ്പുകള്‍ പോലും അപ്രത്യക്ഷമാകുകയും വന്‍കിട കോര്‍പറേറ്റുകള്‍ മാധ്യമമേഖലയാകെ കൈയടക്കുകയുമാണ്. സംസ്ഥാനങ്ങളുടെ സാംസ്‌കാരികത്തനിമപോലും ഇല്ലായ്മ ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇത്തരം പ്രവണതയിലൂടെ ഉണ്ടാകുന്നത്. ഇതുപോലുള്ള അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണം. കേരളത്തില്‍ നൂറിലേറെ വര്‍ഷം പാരമ്പര്യമുള്ള പത്രസ്ഥാപനങ്ങളുള്ളത് അഭിമാനമാണ്. ഇത്തരം സ്ഥാപനങ്ങള്‍ നമ്മുടെ ഭാഷയുടേയും സംസ്‌കാരത്തിന്‍േറയും തനത് സ്വഭാവങ്ങള്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധവെയ്ക്കണം. സമൂഹമാധ്യമങ്ങളുടെ മലവെള്ളപ്പാച്ചിലുള്ള ഇക്കാലത്തെ പത്രപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. ഏതു വാര്‍ത്തയും പ്രത്യേകിച്ച് എഡിറ്ററില്ലാതെ സെന്‍സേഷണലായി കൈകാര്യം ചെയ്യുന്ന നവമാധ്യമങ്ങളെ അതിജീവിച്ചാണ് മാധ്യമങ്ങള്‍ മുന്നോട്ടുപോകാന്‍. സമൂഹമാധ്യമങ്ങളെപ്പോലെ അഭിപ്രായം പ്രകടിപ്പിക്കാന്‍ പത്രങ്ങള്‍ക്ക് പരിമിതിയുണ്ട്. ഉത്തരവാദിത്തത്തോടെ അത്തരമൊരു മല്‍സരത്തിന് മലയാള പത്രരംഗത്തെ പ്രാപ്തനാക്കിയ വ്യക്തിത്വമാണ് തോമസ് ജേക്കബിന്‍േറതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രശസ്തി പത്ര പാരായണം നടത്തി. ജഡ്ജിംഗ് കമ്മിറ്റിയംഗം ഡോ. ഡി. ബാബുപോള്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, കവി പ്രഭാവര്‍മ, പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് പുരസ്‌കാര ജേതാവ് തോമസ് ജേക്കബ് മറുപടിപ്രസംഗം നടത്തി. അപ്രതീക്ഷിതമായി ലഭിച്ച പുരസ്‌കാരം തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നതായി അദ്ദേഹം പറഞ്ഞു. മാധ്യമരംഗത്ത് ലഭിച്ച അറിവുകള്‍ കൂടുതല്‍ പേര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഷീലാ തോമസ് സ്വാഗതവും ഡയറക്ടര്‍ ഡോ. കെ. അമ്പാടി നന്ദിയും പറഞ്ഞു. കേരള പത്രപ്രവര്‍ത്തന ചരിത്രത്തിലെ തേജോമയ വ്യക്തിത്വങ്ങളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ സ്മരണയിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വദേശാഭിമാനികേസരി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ആറാമത് പുരസ്‌കാരമാണ് തോമസ് ജേക്കബിന് മുഖ്യമന്ത്രി സമ്മാനിച്ചത്. തുടര്‍ന്ന് ചലച്ചിത്രതാരം മഞ്ജുവാര്യര്‍ അവതരിപ്പിച്ച നൃത്തപരിപാടിയും അരങ്ങേറി. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് സംഘടിപ്പിച്ചത്.

ShareTweetSend

Related News

കേരളം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

കേരളം

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

കേരളം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies