ചാവക്കാട്: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 46 പേര്‍ക്ക് പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്. എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് പോയ ബസും ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസും പാലത്തില്‍ മുഖാമുഖം ഇടിക്കുകയായിരുന്നു. രണ്ടു ബസിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.












