Thursday, August 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പൊതുജനാരോഗ്യത്തിന് ദോഷകരമായ ആരോഗ്യസ്ഥാപനങ്ങളെ നിയന്ത്രിക്കണം: ആരോഗ്യമന്ത്രി

by Punnyabhumi Desk
Mar 7, 2017, 04:47 pm IST
in കേരളം

തിരുവനന്തപുരം: പൊതുജനാരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തില്‍ നടന്ന ലോക ഡെന്റിസ്റ്റ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങളില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി എല്ലാ ആരോഗ്യസ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടണം. അതാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും രോഗികളെ വിലക്കുന്ന തരത്തിലുള്ള ബോധവത്കരണം നടത്താന്‍ ദന്ത ഡോക്ടര്‍മാര്‍ പരിശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2016 ലെ മികച്ച ദന്തഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനവും ഏറ്റവും കൂടുതല്‍ ഡെന്റല്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചതിനുള്ള പുരസ്‌കാരദാനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ കെ മുരളീധരന്‍ എം എല്‍ എ അദ്ധ്യക്ഷനായിരുന്നു. ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഷാജി കെ ജോസഫ്, ജോയിന്റ് ഡി എം ഇ ജോളി മേരി വര്‍ഗീസ്, ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ ഭദ്രന്‍ എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. പ്രശാന്തില ജനം, ഡോ. വര്‍ഗീസ് മാണി, ഡോ. ഹര്‍ഷ കുമാര്‍ .കെ, ഡോ. സന്തോഷ് കുമാര്‍ പി. എന്നിവര്‍ മികച്ച ദന്തഡോക്ടര്‍മാര്‍ക്കുളള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ ഡെന്റല്‍ തുടര്‍വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചതിനുളള പുരസ്‌കാരം ഐ.ഡി.എ മലബാര്‍, തൃപ്പൂണിത്തുറ ബ്രാഞ്ചുകള്‍ നേടി

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies