തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിനായകനാണ് മികച്ച നടന്‍. ചിത്രം കമ്മട്ടിപ്പാടം. അനുരാഗ കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയന്‍ മികച്ച നടിയായി. മികച്ച ചിത്രം മാന്‍ഹോള്‍. ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം. മണികണ്ഠന്‍ സ്വഭാവ നടനും കാഞ്ചന സ്വഭാവ നടിക്കുള്ള പുരസ്കാരം നേടി. മന്ത്രി എ.കെ ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.












