
ആലുവ: ”മാറ്റത്തിനു വേണ്ടി ധൈര്യമുള്ളവരായിരിക്കുക” എന്ന ലോക വനിതാദിന സന്ദേശം അറിയിച്ചു കൊണ്ട് ആലുവ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഫ്‌ളാഷ് മോബ് യാത്രക്കാര്‍ക്ക് കൗതുകമായി. പഴങ്ങാനാട് സ്മരിറ്റന്‍ കോളേജ് ഓഫ് നഴ്‌സിങ്ങിലെ അവസാന വര്‍ഷ ബി.എസ് .സി നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികളാണു ഫ്‌ളാഷ് മോബ് നടത്തിയത്. സമകാലീന സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്ങ്ങളും അവക്കെതിരെ എങ്ങനെ പ്രതികരിക്കണമെന്നുമാണു ദൃശ്യ നൃത്താവിഷ്‌ക്കാരത്തിന്റെ ഉള്ളടക്കം. 49 ഓളം വിദ്യാര്‍ത്ഥിനികളാണു 25 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഫ്ല്ലാഷ് മോബില്‍ അണിനിരന്നത്.
കോളേജ് വൈസ് പ്രിന്‍സിപ്പാല്‍ സി.മേരിലെറ്റ് എസ്.ഡി, അദ്ധ്യാപകരായ ബിന്ദു.ടി. തോമസ്, ജിനി പൗലോസ് എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post