ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ സമഗ്രമാറ്റങ്ങള്‍ വേണമെന്ന് ഇന്ത്യ. സ്‌ഥിരംസമിതിയും താല്‍ക്കാലിക സമിതിയും കൂടുതല്‍ അംഗരാഷ്‌ട്രങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കണമെന്നതാണ് ഇന്ത്യയുടെ വ്യക്‌തമായ നിലപാടെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ദീപ്‌സിങ് പുരി പറഞ്ഞു.രാജ്യാന്തര സമൂഹത്തിന്റെ ഭൂരിപക്ഷാഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നതാകണം രക്ഷാസമിതിയെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു.
ഇന്ത്യക്കൊപ്പം ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നിങ്ങനെ ജി ഫോര്‍ രാഷ്‌ട്രങ്ങള്‍ രക്ഷാസമിതിയില്‍ സ്‌ഥിരാംഗത്വം വേണമെന്ന കടുത്ത നിലപാടിലാണ്. യുഎന്‍ രക്ഷാസമിതിയിലെ സ്‌ഥിരാംഗത്വത്തിലേക്ക് ആറു രാഷ്‌ട്രങ്ങളെക്കൂടി പരിഗണിക്കണമെന്നനിലപാടിലാണ് ഈ രാജ്യങ്ങള്‍.ഇപ്പോള്‍ പതിനഞ്ചംഗ താല്‍ക്കാലിക സമിതിയുടെ എണ്ണം പത്തൊന്‍പതാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ഇറ്റലിയും പാക്കിസ്‌ഥാനുമുള്‍പ്പെട്ട നാല്‍പ്പതംഗ രാഷ്‌ട്രങ്ങളുടെ അനൗദ്യോഗിക കൂട്ടായ്‌മ സ്‌ഥിരംസമിതി വികസിപ്പിക്കുന്നതിനെ എതിര്‍ക്കുകയാണ്. ഇപ്പോള്‍ തന്നെ തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത ഐക്യരാഷ്‌ട്രരക്ഷാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അംഗസംഖ്യ വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് വന്‍കിട രാജ്യങ്ങള്‍.
Discussion about this post