Saturday, May 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍

by Punnyabhumi Desk
Mar 15, 2017, 03:19 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. ശശി തരൂര്‍ എം.പി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ എസ്.കെ.പി. അശോക്, കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ സംസാരിക്കും.

ഉദ്ഘാടന നാടകമായ ‘ഖസാക്കിന്റെ ഇതിഹാസം’ അരങ്ങിലെത്തും. തുടര്‍ച്ചയായി മൂന്നു ദിവസം ഖസാക്കിന്റെ ഇതിഹാസം ഇതേ വേദിയില്‍ അവതരിപ്പിക്കപ്പെടും. രാജ്യത്തെ പ്രശസ്തമായ തിയേറ്റര്‍ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന 17 നാടകങ്ങള്‍ നാടകോത്സവത്തില്‍ ഉണ്ടാവും. വൈകിട്ട് ആറിനും എട്ടിനുമായി ദിവസവും രണ്ട് നാടകങ്ങള്‍ ടാഗോര്‍ തിയേറ്ററിലെ മുഖ്യവേദിയിലെത്തും. കേരളപ്പിറവിയുടെ 60 ാം വാര്‍ഷികം പ്രമാണിച്ച് കൂടുതല്‍ മലയാള നാടകങ്ങള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാഗോര്‍ തിയേറ്റര്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന പ്രത്യേക വേദിയില്‍ പ്രഭാഷണം, നാടന്‍ പാട്ടുകള്‍, നാടക ഗാനങ്ങള്‍ എന്നിവയും അരങ്ങേറും. 17 മുതല്‍ 21 വരെ വൈകിട്ട് മൂന്നിനാണ് പ്രഭാഷണങ്ങള്‍ ആരംഭിക്കുന്നത്. ഉമ്മര്‍ തറമേല്‍, സി.എസ്. ചന്ദ്രിക, ടി.എം. എബ്രഹാം, ഇ.പി. രാജഗോപാലന്‍, അലിയാര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷകരായെത്തും.

വൈകിട്ട് 4.30 മുതല്‍ നാടന്‍ പാട്ടുകള്‍. 21 മുതല്‍ 23 വരെ ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ നാടക ഗാനങ്ങളായിരിക്കും ഈ വേദിയില്‍ അവതരിപ്പിക്കപ്പെടുക. ഇതോടൊപ്പം നാടക ചരിത്രം വിശദീകരിക്കുന്ന പ്രദര്‍ശനവും ടാഗോര്‍ തിയേറ്റര്‍ വളപ്പില്‍ ഒരുക്കിയിട്ടുണ്ട്. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇപ്രാവശ്യത്തെ നാടകോത്സവം സമര്‍പ്പിച്ചിരിക്കുന്നത്. ടാഗോര്‍ തിയേറ്ററായിരിക്കും മുഖ്യവേദി.

നാടകങ്ങളും സംവിധായകരും നാടകസംഘങ്ങളും എന്ന ക്രമത്തില്‍:

മാര്‍ച്ച് 17മഹാഭാരത (സംവി.അനുരൂപ റോയ്, കഥ്കഥ പപ്പറ്റ് ആര്‍ട്‌സ് ട്രസ്റ്റ്, ന്യൂഡല്‍ഹി), 12 മെഷീന്‍സ്(കണ്ണനുണ്ണി എ, ബാക്ക്‌സ്‌റ്റേജ് തിയേറ്റര്‍ ട്രൂപ്പ്, തിരുവനന്തപുരം), മാര്‍ച്ച് 18മധ്യമവ്യായോഗം (കാവാലം നാരായണപ്പണിക്കര്‍, സോപാനം), ടിച്യ ഐചി ഗോഷ്ട അര്‍ഥത് മാസ്യ അതവാനിഞ്ച ഫാഡ് (രാജശ്രീ സാവന്ത് വാഡ, നാന്ദി പ്രൊഡക്ഷന്‍സ് മഹാരാഷ്ട്ര), മാര്‍ച്ച് 19ഔട്ട്കാസ്റ്റ് (രണ്‍ധീര്‍ കുമാര്‍, രാഗ് ബീഹാര്‍), എന്തിന് എന്തിന് ഒരു പെണ്‍കുട്ടി (അലിയാര്‍ കെ, അത്‌ലറ്റ് കായിക നാടകവേദി, പാലക്കാട് ), മാര്‍ച്ച് 20പെബറ്റ് (കന്‍ഹയ് ലാല്‍, കലാക്ഷേത്ര, മണിപ്പൂര്‍), ചരിത്രപുസ്തകത്തിലേക്ക് ഒരേട് (ജോസ് കോശി, ഇന്‍വിസിബിള്‍ ലൈറ്റിംഗ് സൊല്യൂഷന്‍സ്, തൃശ്ശൂര്‍), മാര്‍ച്ച് 21സന്താപ് (സന്ദീപ് ഭട്ടാചാര്യ, രംഗാശ്രം, പശ്ചിമ ബംഗാള്‍), മിരുഗവിദൂഷഗം (എസ്.മുരുഗബൂപതി ബൂബാലന്‍, മണല്‍മകുടി ഡ്രാമ ട്രൂപ്പ്, ചെന്നൈ), മാര്‍ച്ച് 22സ്വപ്ന വാസവദത്ത (പ്രശാന്ത് നാരായണന്‍, രംഗയാന ധാര്‍വാഡ് റെപ്പര്‍ട്ടറി, കര്‍ണാടക), ടു കില്‍ ഓര്‍ നോട്ട് ടു കില്‍ (ഒവ്‌ല്യാകുലി ഖോഡ്ജാകുലി, അര്‍ണവ് ആര്‍ട്‌സ് ട്രസ്റ്റ്, ന്യൂഡല്‍ഹി), മാര്‍ച്ച് 23ഏകാന്തം (ശ്രീജിത് രമണന്‍, പ്രകാശ് കലാകേന്ദ്രം, കൊല്ലം), ഭാരത് മാതാ കി ജയ് (ലോകേഷ് ജെയിന്‍, മണ്ഡല, ന്യൂഡല്‍ഹി), മാര്‍ച്ച് 24കാളി (ചന്ദ്രദാസന്‍, ലോകധര്‍മി, എറണാകുളം), ചില്ലറ സമരം (അരുണ്‍ലാല്‍, ലിറ്റില്‍ എര്‍ത്ത് തിയേറ്റര്‍, പൊന്നാനി). നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡോ.അഭിലാഷ് പിള്ളയാണ് നാടകോത്സവത്തിന്റെ ക്യുറേറ്റര്‍.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies