Friday, January 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മൗലികവാദം തടയുന്നതില്‍ കമ്യൂണിറ്റി പോലീസിംഗിന് മുഖ്യപങ്ക് വഹിക്കാനാകും: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

by Punnyabhumi Desk
Mar 18, 2017, 04:16 pm IST
in കേരളം

തിരുവനന്തപുരം: മൗലികവാദം തടയുന്നതില്‍ കമ്യൂണിറ്റി പോലീസിംഗിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും, പൊലീസിംഗിലെ പൊതുപങ്കാളിത്തം സുരക്ഷിതത്വബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുമെന്നും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോവളത്ത് നടന്ന കമ്മ്യൂണിറ്റി പോലീസിങ് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാണക്യന്റെ അര്‍ഥശാസ്ത്രത്തില്‍ 2300 വര്‍ഷം മുമ്പ് കമ്യൂണിറ്റി പോലീസിംഗിന്റെ പ്രസക്തി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളും കച്ചവടക്കാരും വിദ്യാര്‍ഥികളുമായി പോലീസ് സമ്പ്രദായത്തിന്റെ ആശയവിനിമയത്തിന്റെ ആവശ്യകതയാണ് അദ്ദേഹം പറഞ്ഞത്. എല്ലാവിധത്തിലുമുള്ള വികാസമായിരിക്കണം ജനാധിപത്യം. പുരോഗമനപരമായ ജനാധിപത്യസമ്പ്രദായത്തില്‍ പരമ്പരാഗത പോലീസ് ശൈലികള്‍ മാത്രം പിന്തുടരുന്നത് ഉചിതമാകില്ല. സമൂഹവും പോലീസും തമ്മിലുള്ള അര്‍ഥപൂര്‍ണമായ ഇടപെടലിന് വഴിവെക്കുന്ന കമ്മ്യൂണിറ്റി പോലീസിംഗ്, സുരക്ഷിതമായ ജനാധിപത്യ അടിത്തറ ഒരുക്കാന്‍ അനിവാര്യമാണ്. നിയമങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന പരമ്പരാഗത പോലീസ്‌ശൈലിക്ക് ഇതൊരു ബദലാണ്. യാന്ത്രികമായ പഴയശൈലിയെ കൂടുതല്‍ ജനാധിപത്യവത്കരിക്കാന്‍ ഇത് സഹായിക്കും. ജനമൈത്രീ സുരക്ഷാപദ്ധതി ഒട്ടേറെ പുതിയ മേഖലകളില്‍ മികവറിയിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ, ലഹരിക്കെതിരായ പോരാട്ടം, സ്ത്രീസുരക്ഷാ തുടങ്ങിയവ ഉദാഹരണങ്ങളാണ്. പോലീസെന്നാല്‍ അധികാരത്തിന്റെ കരാളഹസ്തങ്ങളാണെന്ന തോന്നലുണ്ടാക്കാതെ സൃഹൃത്തും, വഴികാട്ടിയുമാകണം. ജനമൈത്രീ കേന്ദ്രങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാകുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍, യുവാക്കളും വിദ്യാര്‍ഥികളുമാണ് സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലേക്ക് വഴുതിവീഴാന്‍ ഏറെ സാധ്യതയുള്ളത്. തീവ്ര ആശയഗതികളിലേക്ക് വഴുതിവീഴുന്നവര്‍ പലരും ടെക്‌നോക്രാറ്റുകളും മറ്റുമാണ്. മൗലികവാദവും തീവ്രവാദവും സമൂഹത്തില്‍ പ്രശ്‌നമായി വളരുമ്പോള്‍ തടയിടുന്നതില്‍ കമ്മ്യൂണിറ്റി പോലീസിംഗിന് മികച്ച പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. എ. സമ്പത്ത് എം.പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രവീണ്‍ സ്വാമി, കോണ്‍ഫ്‌ളിക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് സാഹ്‌നി എന്നിവര്‍ സംബന്ധിച്ചു. ദക്ഷിണമേഖലാ എ.ഡി.ജി.പി ഡോ.ബി. സന്ധ്യ സ്വാഗതവും ഡി.ഐ.ജി ഷെഫീന്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

ShareTweetSend

Related News

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

ചതുര്‍വിധ ഉപാധികളിലൂടെ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies