തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ സംബന്ധിച്ചു. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ജഡ്ജിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു












