Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജലസാക്ഷരതയ്ക്ക് സംവിധാനമുണ്ടാകണം: മന്ത്രി മാത്യു ടി.തോമസ്

by Punnyabhumi Desk
Mar 22, 2017, 04:43 pm IST
in കേരളം

* വാട്ടര്‍ അതോറിറ്റിയുടെ നീരുറവ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ജലസംരക്ഷണത്തിന്റെ പാഠങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് സംവിധാനമുണ്ടാകണമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജലവിതരണം സമഗ്രമായ ഒരു സംവിധാനത്തിന്റെ ഭാഗമാണെന്ന് ജനം അറിയണം. ജലമില്ലെങ്കില്‍, ജീവനും ഭൂമിയും മനുഷ്യരുമില്ല എന്ന സന്ദേശമാണ് നാം നല്‍കുന്നത്. വനനശീകരണമാണ് കാതലായ പ്രശ്‌നമെന്നതിനെ നാം അഭിമുഖീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജലസ്രോതസ്സുകളില്‍ ജലലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കേരള ജല അതോറിറ്റി നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളയമ്പലം ജലഭവനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മഴവെള്ള സംഭരണം, മഴക്കുഴി നിര്‍മാണം ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് നീരുറവ് വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തുടനീളമുള്ള ജല അതോറിറ്റിയുടെ സ്രോതസ്സുകളില്‍ നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിന് മഴക്കുഴികള്‍ നിര്‍മിക്കും. ജലഭവന്‍ അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഓഫീസുകളുടെ മേല്‍ക്കൂരയില്‍ നിന്നുള്ള മഴവെള്ളം വെള്ളയമ്പലത്തെ ഫില്‍റ്റര്‍ ഹൗസിലെ റീസൈക്ലിംഗ് പ്ലാന്റിന്റെ ടാങ്കിലെത്തിച്ച് ശുദ്ധീകരിച്ച് ഉപയോഗിക്കും. വിശാലമായ ജലഭവന്‍ ക്യാമ്പസില്‍ പെയ്യുന്ന മഴവെള്ളം ശേഖരിക്കുന്നതിന് കുളം നിര്‍മ്മിക്കും. അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള മുഴുവന്‍ കെട്ടിടങ്ങളിലെയും മഴവെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.

നീരൊഴുക്ക് നിലച്ച ഭാരതപ്പുഴ, വാമനപുരം നദി എന്നീ ജലസ്രോതസ്സുകളിലെ സ്വഭാവിക നീരൊഴുക്ക് വര്‍ധിപ്പിച്ച് ഇനിയും വറ്റിവരളാതെ കാത്തു സൂക്ഷിക്കുക എന്നുള്ളത് നീരുറവിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് കര്‍മ്മ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുവാന്‍ അതോറിറ്റി മുന്‍കൈയെടുക്കും. വരാനിരിക്കുന്ന വേനല്‍ മഴയും വര്‍ഷകാലത്തെ മഴയും ഉപയോഗപ്പെടുത്തി പരമ്പരാഗത സ്രോതസ്സുകളും സ്വന്തം പുരയിടങ്ങളിലെ കിണറുകളും ജലസമൃദ്ധമാക്കുവാനുള്ള സന്ദേശം കൂടി ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നു.

ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ അധ്യക്ഷത വഹിച്ചു. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എ.ഷൈനമോള്‍ വിഷയാവതരണം നടത്തി. കെ.ആര്‍.ഡബ്‌ള്യൂ.എസ്.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ആര്‍.അജയകുമാര്‍, ജല അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ടി.രവീന്ദ്രന്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies