ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റുകളും കരുണയിലെ 30 സീറ്റുകളും റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു. ജഡ്ജിമാരായ അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹൈക്കോടതി വിധി ശരിവെച്ചത്.
റദ്ദാക്കിയ സീറ്റുകള്‍ ഈ അധ്യയനവര്‍ഷം ഒഴിച്ചിടണമെന്നും കൂടാതെ കരുണ മെഡിക്കല്‍ കോളജിലേക്ക് ജെയിംസ് കമ്മറ്റി നിര്‍ദേശിച്ച 30 വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുന്‍ഗണന നല്കി പ്രവേശനം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൃത്രിമരേഖകളുണ്ടാക്കിയതിന് മാനേജ്മെന്റുകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
Discussion about this post