Saturday, May 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജനകീയാസൂത്രണം രണ്ടാംഘട്ടം നിര്‍വഹണത്തെ അടിസ്ഥാനമാക്കി: മന്ത്രി ടി.എം. തോമസ് ഐസക്

by Punnyabhumi Desk
Mar 24, 2017, 06:20 pm IST
in കേരളം

തിരുവനന്തപുരം: പദ്ധതി നിര്‍വഹണത്തെ അടിസ്ഥാനമാക്കിയാണ് ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കുകയെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.  ജനകീയാസൂത്രണം രണ്ടാംഘട്ടം ഏകദിന ശില്‍പ്പശാലയുടെ ഉദ്ഘാടനവും വിദ്യാഭ്യാസമന്ത്രി രചിച്ച സമഗ്ര സുസ്ഥിര വികസനത്തിന്റെ ജനകീയ മുഖം എന്ന പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ മൊത്തം വികസന കാഴ്ചപ്പാടില്‍ ശുചിത്വം, ജലസംരക്ഷണം, ജൈവകൃഷി, പാര്‍പ്പിടം, പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ പൊതുവായി ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ക്രമമാണ് സര്‍ക്കാരിന്റേത്. ജതകീയാസൂത്രണം സമൂഹത്തിലും രാഷ്ട്രീയത്തിലും ഒട്ടേറെ വളര്‍ച്ചയ്ക്കും സംഘര്‍ഷത്തിനും കാരണമായിട്ടുണ്ട്. അധികാരം വികേന്ദ്രീകരിച്ച് താഴേയ്ക്ക് പോകുന്നതില്‍ പലര്‍ക്കും ഇടര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഒരിടത്ത് ചെയ്ത് മനസ്സിലാക്കി അതില്‍ നിന്നും പാഠങ്ങളും പോരായ്മകളും ഉള്‍ക്കൊണ്ടശേഷമാണ് സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിയത്. പ്രാദേശികമായി അധികാരം നല്‍കിയാല്‍ പുതുതായി ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല. ആസൂത്രണം മുകളില്‍ നിന്നും നടത്താതെ താഴെത്തട്ടില്‍ തുടങ്ങുകയും മേല്‍ത്തട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്താല്‍ ലക്ഷ്യത്തിലെത്താനാകും. അതിന് ലക്ഷ്യത്തിലേയ്ക്കുള്ള കാഴ്ചപ്പാട് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകള്‍ പദ്ധതി രൂപീകരിക്കുമ്പോള്‍ അതിനനുസൃതമായി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകും. അപ്പോള്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. സാങ്കേതിക സഹായവും അധിക വിഭവവും പദ്ധതികളുടെ സംയോജനവും ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും.

ഏത് പദ്ധതിക്കും ഒരു മാസ്റ്റര്‍പ്ലാന്‍ ആവശ്യമാണ്. പൊതുവിദ്യാഭ്യാസ യജ്ഞം കെട്ടിടംപണിയാണെന്ന ചിന്ത ഉപേക്ഷിക്കണം. ഭാവിയിലേയ്ക്ക്കൂടിയുള്ള പ്രവര്‍ത്തനം ഇവിടെ അനിവാര്യമാണ്. അക്കാദമിക് പ്രോഗ്രാമുകളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമുള്‍പ്പെടെ കൃത്യമായ വികസന പദ്ധതിരേഖ തയ്യാറാക്കി സമര്‍പ്പിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമേ പണം അനുവദിക്കുകയുള്ളൂ. മാസ്റ്റര്‍പ്ലാന്‍ രീതി സമ്പ്രദായം ഉറപ്പുവരുത്തുന്ന സ്‌കൂളുകള്‍ക്ക് മേയ് മാസത്തില്‍ നടക്കുന്ന കിഫ്ബ്‌സ് യോഗത്തില്‍ തുക അനുവദിക്കും. എല്ലാ പദ്ധതികള്‍ക്കും വിദഗ്ദ്ധ സമിതിയും അനിവാര്യമാണ്. താഴെത്തലത്തിലെ പരിമിതി വിടവുകള്‍ മേല്‍തട്ടില്‍ നികത്താന്‍ കഴിയുന്ന വിധത്തില്‍ ആസൂത്രണം മാറണമെന്നും മന്ത്രി പറഞ്ഞു.

വികസനം എന്നത് തലമുറകള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഒരുഘട്ടം കഴിയുമ്പോള്‍ വികസനം തിരിച്ചുപോകുന്ന കാഴ്ചകളുണ്ട്. ഭരണത്തില്‍ ആരുമാറിയാലും വികസനം നിലനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. നാല് ഘട്ടങ്ങളിലായാണ് ജനകീയാസൂത്രണം സംസ്ഥാനത്ത് നടപ്പായത്. 73 74 ഭരണഘടനാ ഭേദഗതിയിലൂടെ അധികാരവികേന്ദ്രീകരണം നടപ്പായി. എന്നാല്‍ അതുകൊണ്ടുമാത്രം താഴെത്തട്ടില്‍ ഭരണമുണ്ടാകില്ല എന്ന തിരിച്ചറിവോടെ കേരളം പ്രാദേശിക വികസനത്തിനായി മൂന്ന് പ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ആസൂത്രണ വികേന്ദ്രീകരണം, ധനവികേന്ദ്രീകരണം, ഭരണതല വികേന്ദ്രീകരണം എന്നിവയായിരുന്നു അത്. എന്നാല്‍ ഇതിനെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആവശ്യമായതോടെ ധനഉദ്ഗ്രഥനം, വകുപ്പുകളുടെ ഉദ്ഗ്രഥനവും നടപ്പാക്കി. ഇതെല്ലാമുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുസ്ഥിര വികസന പദ്ധതിയുടെ പുനരാവിഷ്‌കാരമാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുന്നത്. ഓരോ മേഖലയിലും പ്രത്യേകം മാസ്റ്റര്‍ പ്ലാനുകള്‍ ഉണ്ടായാല്‍ വികസനത്തിന് ആര്‍ക്കും തടയിടാനാവില്ല. വികസനം വഴി പാര്‍ശ്വവല്‍ക്കരണം ഇല്ലാത്ത ഒരു ജനതയെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ. ശിവകുമാര്‍, സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ നായര്‍, വിവിധ ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി 13ാം പഞ്ചവത്സരപദ്ധതി ജനകീയാസൂത്രണം രണ്ടാംഘട്ടം 2017 18 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ആസൂത്രണം എന്നിവയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പതിനഞ്ച് വിഷയമേഖല വര്‍ക്കിങ് ഗ്രൂപ്പുകളുടെ ഏകദിന ശില്പശാലയും നടന്നു.

ShareTweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies