തിരുവനന്തപുരം: എന്‍സിപി എം.എല്‍.എ തോമസ് ചാണ്ടി പുതിയ മന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും. എ.കെ.ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ അംഗമാകുന്നത്.
ശശീന്ദ്രനെതിരേ ഉയര്‍ന്ന ആരോപണം ഹണിട്രാപ് ആയിരുന്നുവെന്ന് ചാനല്‍ സമ്മതിച്ചുവെങ്കിലും മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതോടെയാണ് തോമസ് ചാണ്ടിയുടെ മന്ത്രിസഭാ പ്രവേശനം വേഗത്തിലായത്.












