തിരുവനന്തപുരം: മേയ് ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി. ഇവിടങ്ങളില്‍നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മറ്റും നിബന്ധനകള്‍ക്കു വിധേയമായി മലയാളത്തില്‍തന്നെയായിരിക്കണം എന്നും മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഔദ്യോഗികഭാഷ ഉന്നതതല സമിതി യോഗത്തില്‍ തീരുമാനമായി. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, ഔദ്യോഗിക ഭാഷ ഉന്നതതല സമിതി അംഗങ്ങളായ സുഗതകുമാരി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, വി.എന്‍.മുരളി, ജോര്‍ജ് ഓണക്കൂര്‍, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post