കടുങ്ങല്ലൂര്‍ : കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നിരന്തരം മോഷണം വര്‍ദ്ധിക്കുന്നതില്‍ ബിജെപി കടുങ്ങല്ലൂര്‍ പഞ്ചായത്തു കമ്മിറ്റി അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. മോഷ്ട്ടാക്കളെ കണ്ടെത്തുന്നതിന് ഊര്‍ജിതവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ അവലമ്പിച്ചുകൊണ്ടു നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ഡിജിപിക്കും റൂറല്‍ എസ്പിക്കും പരാതി രേഖാമൂലം നല്കുവാനും പഞ്ചായത്തു കമ്മിറ്റി തീരുമാനിച്ചതായി പഞ്ചായത്തു പ്രസിഡന്റ് പി .സജീവും ജന:സെക്രട്ടറി കെ .എസ് .രാമചന്ദ്രനും അറിയിച്ചു.
Discussion about this post