മൂന്നാര്‍: വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് വൈദ്യുതിമന്ത്രി എം.എം.മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിവന്ന പെമ്പിളൈ ഒരുമൈ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരാഹാരമനുഷ്ഠിച്ചിരുന്ന ഗോമതിയേയും, കൗസല്യയേയുമാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. സമരക്കാരുടെ ആരോഗ്യനില തീര്‍ത്തും മോശമായെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് പോലീസ് നടപടി.
പോലീസ് നടപടിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആംആദ്മി പ്രവര്‍ത്തകരും ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടാക്കി.ഇവര്‍ക്കൊപ്പം നിരാഹാരമിരുന്ന രാജേശ്വരിയെ ഇന്നു രാവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുമെന്നും വൈദ്യസഹായം നല്‍കാന്‍ അനുവദിക്കില്ലെന്നും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക ഗോമതി പറഞ്ഞു.
Discussion about this post