തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itschool.gov.in വെബ്സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@സ്കൂള്‍ സംവിധാനം ഒരുക്കി. ഇതിനുപുറമെ സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം.
വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍വിദ്യാഭ്യാസ ജില്ലറവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും, വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2017 എന്നു നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഹൈസ്കൂള്‍ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കു പുറമെ ഈ വര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒന്‍പതിനായിരത്തോളം എല്‍.പി.യു.പി സ്കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശിച്ചതായി ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു
Discussion about this post