തിരുവനന്തപുരം: വിഷയ ദാരിദ്ര്യമുള്ള പ്രതിപക്ഷത്തെ എന്തിനു ഭയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ മന്ത്രി ജി. സുധാകരന്റെ പരാമര്‍ശം മുന്‍നിര്‍ത്തിയുള്ള ആദ്യ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി എന്നത് സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ, ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് കിഫ്ബിയെ കുറിച്ച് മന്ത്രിമാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ആദ്യ സബ്മിഷന്‍ അവതരിപ്പിച്ച വി.ഡി. സതീശന്‍ പറഞ്ഞു. ജി. സുധാകരന്‍ കിഫ്ബിക്കെതിരേ പ്രസംഗിച്ചതിന്റെ സിഡി സതീശന്‍ മേശപ്പുറത്തുവയ്ക്കുകയും ചെയ്തു.












