Thursday, August 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു

by Punnyabhumi Desk
May 22, 2017, 04:25 pm IST
in കേരളം

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം തയ്യാറാക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു. കൊല്ലം ജില്ലയില്‍ മെയ് 22നും മറ്റ് ജില്ലകളില്‍ ജൂണ്‍ ഒന്നിനുമാണ് തുടങ്ങുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഏകദേശം എണ്‍പതു ലക്ഷത്തിലധികം റേഷന്‍കാര്‍ഡുകള്‍ നാല് വിഭാഗത്തിനായി നാല് നിറങ്ങളിലാണ് തയ്യാറാക്കിയിരിക്കുന്നത്. എ.എ.വൈ വിഭാഗത്തിന് മഞ്ഞയും, മുന്‍ഗണനാ വിഭാഗത്തിന് പിങ്കും, സ്റ്റേറ്റ് സബ്‌സിഡി വിഭാഗത്തിന് നീലയും പൊതുവിഭാഗം കാര്‍ഡിന് വെള്ള നിറവുമാണ്. കാര്‍ഡുകള്‍ അതത് റേഷന്‍ കടകള്‍ വഴിയോ അടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്തോ വിതരണം നടത്തും. ഓരോ റേഷന്‍ കടകളുടെയും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തീയതി, സ്ഥലം, സമയം എന്നിവ മാധ്യമങ്ങളിലൂടെ അതത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ കാര്‍ഡുടമകളെ മുന്‍കൂട്ടി അറിയിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വിതരണ സമയം. റേഷന്‍ കാര്‍ഡുകള്‍ വാങ്ങുന്നതിന് കാര്‍ഡുടമയോ, കാര്‍ഡുടമ ചുമതലപ്പെടുത്തുന്ന റേഷന്‍ കാര്‍ഡിലെ മറ്റ് അംഗങ്ങളോ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി നിശ്ചിത തീയതിയില്‍ വിതരണ സ്ഥലത്ത് എത്തണം. നിലവിലുള്ള റേഷന്‍ കാര്‍ഡ് കൗണ്ടറില്‍ ഏല്പിച്ച് ക്യാന്‍സല്‍ഡ് സീല്‍ പതിച്ച് തിരികെ നല്‍കും.

നിശ്ചയിച്ചിരിക്കുന്ന തുകയ്ക്ക് പുതിയ കാര്‍ഡ് വാങ്ങാം. മുന്‍ഗണനാ വിഭാഗം കാര്‍ഡിന് അന്‍പത് രൂപയും പൊതുവിഭാഗം കാര്‍ഡിന് നൂറ് രൂപയുമാണ് വില. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് സൗജന്യനിരക്കാണ്. അന്തിമപട്ടിക പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുകയും എന്നാല്‍ അനര്‍ഹരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തവരുടെ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റി പൊതുവിഭാഗം എന്ന സീല്‍ പതിച്ച് നല്‍കും. റീറാങ്കിംഗ് നടത്തുമ്പോള്‍ പൊതുവിഭാഗത്തിന് നല്‍കുന്ന കാര്‍ഡ് അച്ചടിച്ച് നല്‍കുകയും ചെയ്യും. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു ലഭിച്ച അപേക്ഷകളില്‍ അര്‍ഹതയുള്ളവരാണെന്ന് കണ്ടെത്തുന്നവരുടെ കാര്‍ഡുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ റീറാങ്കിംഗ് നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തും.

പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ജൂലൈ മുതല്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ നല്‍കാം. പുതുക്കിയ പട്ടികകള്‍ കൊല്ലം ജില്ലയില്‍ മേയ് 22 മുതലും മറ്റ് ജില്ലകളില്‍ 25 മുതലും എല്ലാ റേഷന്‍ കടകളിലും അതത് താലൂക്ക് സപ്ലൈ ഓഫീസിലും പരിശോധനയ്ക്ക് ലഭിക്കും. പുതുക്കിയ പട്ടിക പ്രകാരമുള്ള റേഷന്‍ വിഹിതം ജൂണ്‍ ഒന്നുമുതല്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് പുതുക്കിയിട്ടും സാങ്കേതിക കാരണത്താല്‍ യഥാസമയം ലഭിക്കാത്തവര്‍ക്കും പുതുക്കിയ പട്ടിക പ്രകാരം വിഹിതം ലഭിക്കും. റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്ന കൗണ്ടറില്‍ നിന്നും ഫോറം വാങ്ങി ഇക്കാര്യം അപേക്ഷിക്കാവുന്നതാണെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies