നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ബല്‍ദാന ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യും. മാല്‍ക്കപുരിനു സമീപം തണ്ടുല്‍വാഡി ഗ്രാമത്തിലെ നാന്‍ഗംഗ പാലത്തില്‍ നിന്നാണ് ബസ് നദിയിലേക്കു മറിഞ്ഞത്. ഷിര്‍ദിയില്‍ തീര്‍ഥാടനത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. തീര്‍ഥാടകരില്‍ ഭൂരിഭാഗവും വാര്‍ധ ജില്ലയില്‍ നിന്നുള്ളവരാണ്. അപകട കാരണം വ്യക്തമല്ല.
Discussion about this post