Thursday, October 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആലപ്പുഴ ജില്ലയിലെ കടലാക്രമണം: അടിയന്തിര നടപടികളെടുക്കും

by Punnyabhumi Desk
May 24, 2017, 01:24 pm IST
in കേരളം

തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന കടലാക്രമണം നേരിടാന്‍ അടിയന്തിര നടപടികളെടുക്കും. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി. സുധാകരന്‍, മാത്യു ടി. തോമസ്, ജെ. മേഴ്‌സികുട്ടിയമ്മ, തോമസ് ചാണ്ടി, പി. തിലോത്തമന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജില്ലയില്‍ നിന്നുള്ള എം.എല്‍.എ. മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെക്കു നിന്ന് വടക്കോട്ട് ആലപ്പുഴ ജില്ലയില്‍ 75 കിലോമീറ്റര്‍ നീളം വരുന്ന കടല്‍ത്തീരമാണുള്ളത്. ഹരിപ്പാടിനടുത്ത് വലിയഅഴീയ്ക്കല്‍ മുതല്‍ അരൂര്‍ ചാപ്പക്കടവ് വരെ വ്യാപിച്ചിരിക്കുന്നതാണിത്. 20 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള ഹരിപ്പാട് മണ്ഡലത്തില്‍ വലിയഴീയ്ക്കല്‍, ആറാട്ടുപുഴ, നല്ലാനിക്കല്‍, ചേലക്കാട്, പല്ലന പാനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.

15 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കോമന മുതല്‍ പുന്നപ്ര വരെ 5 കിലോമീറ്റര്‍ ശക്തമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. ആലപ്പുഴ നിയോജക മണ്ഡലത്തില്‍ തുമ്പോളി ഭാഗത്ത് കടല്‍ ഭിത്തി ഇടിഞ്ഞ് താഴ്ന്ന ഇടങ്ങളില്‍ കടലാക്രമണം ഉണ്ടാവുന്നുണ്ട്. ഓമനപ്പുഴ പൊഴിമുതല്‍ വടക്കോട്ട് കുട്ടൂര്‍ വാഴക്കുളം പൊഴിവരെ രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്.

ചേര്‍ത്തലയില്‍ ഒറ്റമശ്ശേരി മുതല്‍ അന്ധകാരനാഴി വരെ 540 മീറ്റര്‍ ഭാഗത്ത് പലയിടത്തും കടലാക്രമണം ഉണ്ട്. അരൂരില്‍ അഴീക്കല്‍ മുതല്‍ ചാപ്പക്കടവുവരെ 6 കിലോമീറ്റര്‍ ഭാഗത്ത് പലയിടത്തായി കടല്‍ ഭിത്തി പുനഃരുദ്ധാരണം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ നിര്‍മ്മിച്ചുവരുന്നുണ്ട്. ഐ.ഐ.റ്റി പഠന റിപ്പോര്‍ട്ട് പ്രകാരം പുതുതായി പുലിമുട്ടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ കിഫ്ബിയുടെ ഫണ്ടിനായി സമര്‍പ്പിച്ചിട്ടുണ്ട്.

ഹാര്‍ബര്‍ കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ വരുന്നതോടെ രണ്ടുവര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ കടലാക്രമണ ഭിഷണി തടയാനാകുമെന്ന് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ പറഞ്ഞു. കടല്‍ഭിത്തി നിര്‍മ്മാണത്തിലും പുലിമുട്ട് നിര്‍മ്മാണത്തിലും ശാസ്ത്രീയവും നൂതനവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നും അടിയന്തിര ഘട്ടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ശാശ്വതപരിഹാരം കാണാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

കേരളം

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

കേരളം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies