തിരുവനന്തപുരം: ടിക്കാറാം മീണയെ പുതിയ സെക്രട്ടറിയായി നിയമിച്ചു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കൃഷി സെക്രട്ടറി രാജു നാരായണസ്വാമിയെയും ഡയറക്ടര്‍ ബിജു പ്രഭാകറിനെയും തത്സ്ഥാനത്തുനിന്ന് മാറ്റി. ഇരുവര്‍ക്കും പുതിയ നിയമനം നല്‍കിയിട്ടില്ല. കൃഷി ഡയറക്ടറായി ഇനി ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബിജു പ്രഭാകര്‍ കഴിഞ്ഞ ദിവസം ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കിയിരുന്നു.












