Tuesday, September 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വയനാട് ബ്രാന്‍ഡഡ് കോഫിക്കായി പ്രത്യേക കമ്പനി

by Punnyabhumi Desk
Jun 3, 2017, 04:03 pm IST
in കേരളം

തിരുവനന്തപുരം: വയനാട് കോഫിയെ പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത് ഉദ്പാദിപ്പിക്കുന്നതിന് കമ്പനി രൂപീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയ്ക്കനുവദിച്ച മുള്ളന്‍കൊല്ലിപുല്‍പ്പള്ളി സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി പുല്‍പ്പള്ളി സേക്രട് ഹാര്‍ട് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കത്തക്ക വിധത്തില്‍ 80.20 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയാണിത്. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മൂന്നു പതിറ്റാണ്ടായി വരള്‍ച്ച നേരിടുന്ന പ്രദേശമാണ് മുള്ളന്‍കൊല്ലിപുല്‍പ്പള്ളി പഞ്ചായത്ത്. ഇവിടത്തെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തി ജല ലഭ്യതയും ഫലഭൂയിഷ്ഠതയും വര്‍ദ്ധിപ്പിക്കാനുള്ള ശാസ്ത്രീയമായ പദ്ധതിയാണിത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാവുന്ന ദുരന്തത്തിന്റെ സൂചനയാണ് മുള്ളന്‍കൊല്ലിപുല്‍പ്പള്ളി പ്രദേശങ്ങളില്‍ കണ്ടത്. പദ്ധതി വിജയിപ്പിക്കേണ്ടത് ജില്ലയുടെ ആകെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കാര്‍ഷിക മേഖലയില്‍ വയനാടും ഉള്‍പ്പെടുന്നു. ജില്ലയിലെ പരമ്പരാഗത വിത്ത് ഉപയോഗിക്കുന്ന നെല്‍വയലുകളെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രത്യേക കാര്‍ഷിക മേഖലകളിലൂടെ 3000 ഹെക്ടറിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കും. ഇതിനായി 2 കോടി 86 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. വരള്‍ച്ചയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കുടിശ്ശിക 27 കോടി രൂപയും നല്‍കി കഴിഞ്ഞു. ചെറുകിട തേയില കര്‍ഷകരുടെ ഉല്‍പ്പാദന ശൃംഖലയും പരിഗണനയിലാണ്. അമ്പലവയല്‍ റിസര്‍ച്ച് സ്റ്റേഷന്‍ വിപുലീകരിക്കും. ഓഗസ്റ്റില്‍ നടക്കുന്ന ചക്ക ഉത്സവം ഇതിന്റെ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 1.20 കോടി രൂപയും പനമരം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും മുള്ളന്‍കൊല്ലി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകള്‍ 50 ലക്ഷം രൂപ വീതവും ഉള്‍പ്പെടെ 2.40 കോടി രൂപ ത്രിതല പഞ്ചായത്തുകളുടെ വിഹിതമായി പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 3.46 ലക്ഷം തൊഴില്‍ ദിനങ്ങളും ഈ പദ്ധതി പ്രകാരം വിഭാവനം ചെയ്യുന്നുണ്ട്. കബനീ തീരത്ത് 12 കി.മീ. നീളത്തില്‍ മൂന്ന് വരിയില്‍ തനതു നാടന്‍ ഇനത്തില്‍പ്പെട്ട വൃക്ഷതൈകള്‍ നടുകയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷത്തേക്ക് അവയെ പരിപാലിക്കുകയും ചെയ്യും. 6000 ഹെക്ടര്‍ കര പ്രദേശത്ത് നാടന്‍ ഇനത്തില്‍പ്പെട്ട 15000 വൃക്ഷതൈകള്‍ പദ്ധതി പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ സഹായത്തോടുകൂടി വച്ചുപിടിപ്പിക്കുകയും മൂന്ന് വര്‍ഷത്തേക്ക് പരിപാലിക്കുകയും ചെയ്യും. പദ്ധതി പ്രദേശത്തെ ചെറുതും വലുതുമായ നര്‍ച്ചാലുകളുടെ ഓരങ്ങളില്‍ 100 കി.മീ. നീളത്തില്‍ ഓട, മുള എന്നിവ വച്ചു പിടിപ്പിച്ച് 2 വര്‍ഷത്തേക്ക് പരിപാലിക്കുന്നു. 200 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍കൃഷിക്ക് ധനസഹായം നല്‍കി തീറ്റപ്പുല്‍ക്ഷാമം പരിഹരിക്കും. 200 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി 500 കുളങ്ങളും തടയണകളും നിര്‍മ്മിക്കും.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies