Friday, August 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കയര്‍മേഖലയില്‍ 1000 കോടി മുടക്കും: മന്ത്രി ഡോ. തോമസ് ഐസക്

by Punnyabhumi Desk
Jun 3, 2017, 06:10 pm IST
in കേരളം

* ഓണത്തിന് 100 സ്റ്റാളുകള്‍, 25 കോടിയുടെ വില്‍പന ലക്ഷ്യം *  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്പന്നം വാങ്ങാന്‍ കൂപ്പണ്‍ സംവിധാനം, ഗഡുക്കളായി നല്‍കാം

ആലപ്പുഴ: കയര്‍ മേഖലയുടെ വികസനത്തിനായി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 1000 കോടി രൂപ മുടക്കുമെന്ന് ധനകാര്യകയര്‍ വകുപ്പു മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന കയര്‍കേരള 2017 സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓണത്തിന് കയര്‍ ഉത്പന്ന വിപണന മേളകള്‍ നടത്താന്‍ സംസ്ഥാനത്ത് 100 സ്റ്റാളുകള്‍ തുടങ്ങും. 50 ശതമാനം വരെ വിലകുറച്ചാണ് ഉത്പന്നങ്ങള്‍ വില്‍ക്കുക. ഇതിലൂടെ 25 കോടി രൂപയുടെ വില്‍പന ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കയര്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആയിരം രൂപയുടെ കൂപ്പണ്‍ സംവിധാനം ഏര്‍പ്പെടുത്തും. ശമ്പളത്തില്‍നിന്ന് ഗഡുക്കളായി ഈ തുക ഈടാക്കുന്ന നിലയിലാണ് കൂപ്പണ്‍ നല്‍കുക. കയര്‍ തടുക്കുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വാങ്ങി ഉപയോഗിക്കാം. വീടുകളിലും ഫ്‌ളാറ്റുകളിലുമെത്തിയുള്ള ഉത്പന്ന വില്‍പനയും ആലോചിക്കുന്നു.

ഒക്‌ടോബറില്‍ ആലപ്പുഴയിലെ ബോംബെ കയര്‍ കമ്പനി പുനസ്ഥാപിക്കും. ആസ്പിന്‍വാള്‍ എറ്റെടുക്കും. ആഭ്യന്തര വിപണനത്തിന് പ്രാധാന്യം നല്‍കുന്ന പുതിയ വിപണന രീതിയാണ് ഉപയോഗിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ മൊത്തക്കച്ചവട വിപണന ശൃംഖലകള്‍ തീര്‍ക്കും. മാനേജീരിയല്‍ സബ്‌സിഡി, പ്രവര്‍ത്തന മൂലധനം എന്നീ ഇനങ്ങളിലായി സംഘങ്ങള്‍ക്ക് 23 കോടി രൂപ അനുവദിക്കും. മുന്‍കാലത്ത് പല സ്‌കീമുകള്‍ക്കായി നല്‍കിയിട്ട് ചെലവാക്കാതെ കിടക്കുന്ന ആറരക്കോടി രൂപ പ്രവര്‍ത്തന മൂലധനമായി ഉപയോഗിക്കാന്‍ അനുവാദം നല്‍കി. ഏറ്റവും ആധുനികമായ ഓട്ടോമാറ്റിക് ഫീഡിങ് സ്പിന്നിങ് യന്ത്രമാണ് സഹകരണസംഘങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്നത്. 150 സംഘങ്ങള്‍ക്ക് ഇത് നല്‍കും.

പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിക്കുന്ന കയര്‍ കയര്‍ഫെഡ് സംഭരിച്ച് പണം നല്‍കും. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന തൊണ്ടിന്റെ മൂന്നിലൊന്ന് ചകിരിയാക്കിമാറ്റി ക്ഷാമം പരിഹരിക്കും. കുടുംബശ്രീയുമായി സഹകരിച്ച് ഇതിനായി 1000 ഡീഫൈബറിങ് യൂണിറ്റുകളാണ് പഞ്ചായത്തുകളില്‍ സ്ഥാപിക്കുന്നത്. 400 രൂപയെങ്കിലും തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തി. ചകിരി കയര്‍ഫെഡ് സംഭരിച്ച് സംഘങ്ങള്‍ക്ക് നല്‍കും. കയര്‍വ്യവസായ സഹകരണ സംഘങ്ങളെ സമൂലമായി പുനസംഘടിപ്പിക്കുന്ന പദ്ധതി എന്‍.സി.ഡി.സി.ക്ക് സമര്‍പ്പിച്ചു. കയറ്റുമതിക്ക് യോഗ്യമായ കയര്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനുള്ള കാമ്പയിന്‍ 14 ജില്ലയിലും നടത്തി. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ഒരു പഞ്ചായത്ത് 10 ലക്ഷം രൂപയുടെ കയര്‍ഭൂവസ്ത്രം ഉപയോഗിച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ മാറും. കയര്‍മേഖലയെ ഉത്പന്ന വൈവിധ്യവത്കരണത്തിലേക്ക് മാറ്റും. മാറ്റത്തിന് കയര്‍ വകുപ്പും തയാറെടുക്കുന്നു. ഉദ്യോഗസ്ഥര്‍ക്കായി മൂന്നു ദിവസത്തെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. മൊത്തം മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies