Thursday, April 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മരങ്ങള്‍ നടുന്നതിനൊപ്പം പരിപാലിക്കാനും ശ്രദ്ധിക്കണം: ഗവര്‍ണര്‍

by Punnyabhumi Desk
Jun 5, 2017, 05:40 pm IST
in കേരളം

തിരുവനന്തപുരം: മരങ്ങള്‍ നടുന്നതിനൊപ്പം അത് പരിപാലിക്കുന്നതിലും ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മരങ്ങള്‍ പരിപാലിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാവണം. ജനങ്ങള്‍ക്ക് പ്രയോജനകരമായ മരങ്ങള്‍ വേണം വച്ചുപിടിപ്പിക്കേണ്ടത്. ഔഷധഗുണമുള്ള ചെടികള്‍, മാവ്, പ്ലാവ് തുടങ്ങിയ ഫല വൃക്ഷങ്ങള്‍ എന്നിവ നട്ടുവളര്‍ത്തണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ ആദ്യം ചെയ്തത് രാജ്ഭവനില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുകയാണ്. കോര്‍പ്പറേഷന്‍ നല്ല വെള്ളം തരുന്നുണ്ട്. അപ്പോള്‍ മിനറല്‍ വാട്ടറിന്റെ ആവശ്യമില്ലെന്ന് നിര്‍ദ്ദേശിച്ചു. രാജ്ഭവനിലെ ജീവനക്കാര്‍ക്ക് ചായ നല്‍കാന്‍ സ്റ്റീല്‍ ഗ്‌ളാസുകളും വാങ്ങി. വിവാഹം ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളിലും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ തയ്യാറാകണം.

റിപ്പബ്‌ളിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പ്രമുഖരുള്‍പ്പെടെയുള്ളവര്‍ രാജ്ഭവനില്‍ വരാറുണ്ട്. ഈ അവസരങ്ങളിലെല്ലാം പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഭാവിതലമുറയ്ക്ക് വേണ്ടി പരസ്ഥിതിയെ സംരക്ഷിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കനകക്കുന്ന് വളപ്പില്‍ ഗവര്‍ണര്‍ ഇലഞ്ഞിതൈ നട്ടു.

പരിസ്ഥിതി സംരക്ഷണ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു. സുഗതകുമാരിയ്ക്കുള്ള പുരസ്‌കാരം ഗവര്‍ണറില്‍ നിന്ന് മകള്‍ ലക്ഷ്മിദേവി ഏറ്റുവാങ്ങി. സി. കെ. കരുണാകരന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്‌റ്റേഴ്‌സ് എന്നിവര്‍ക്കും ഗവര്‍ണര്‍ പുരസ്‌കാരം നല്‍കി.

യൂക്കാലി, അക്കേഷ്യ മരങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്ന് വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനംമന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. ഇനി മുതല്‍ വനംവകുപ്പ് ഇത്തരം തൈകള്‍ വിതരണവും ചെയ്യില്ല. ആഗോളതാപന പാരീസ് ഉടമ്പടിയില്‍ നിന്ന് യു. എസ് പിന്‍മാറിയത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയര്‍ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എസ്. സി. ജോഷി, പരസ്ഥിതി കാലാവസ്ഥ വ്യതിയാന വിഭാഗം ഡയറക്ടര്‍ പത്മ മഹന്തി എന്നിവര്‍ പങ്കെടുത്തു. പിന്നീട്, രാജ്ഭവനില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ പ്ലാവ്, തെങ്ങ്, കറിവേപ്പ്, വേപ്പ് തൈകള്‍ നട്ടു. സങ്കരയിനം പ്ലാവിന്റെ തൈ നട്ട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. രാജ്ഭവനിലെ ജീവനക്കാര്‍ക്ക് വേപ്പ്, കറിവേപ്പ് തൈകള്‍ ഗവര്‍ണര്‍ നല്‍കി.

ShareTweetSend

Related News

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies