Monday, November 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പ്രകൃതി സംരക്ഷണത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 6, 2017, 05:38 pm IST
in മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: മഴവന്നതോടെ വേനല്‍ മറക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും ഇനിയൊരു വരള്‍ച്ചയില്ലാതിരിക്കാന്‍ നിത്യജാഗ്രതയോടെയുള്ള ജലസംരക്ഷണവനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുത്തു നടപ്പാക്കണമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍. ചേര്‍ത്ത് നിര്‍ത്താം; മനുഷ്യരെ പ്രകൃതിയുമായി എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി ദിനാഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴയെത്തിയാല്‍ നാം അതുവരെ അനുഭവിച്ച കൊടും വരള്‍ച്ചയും കടുത്ത ചുടും മറന്നുപോവുന്ന സ്ഥിതിയാണ് പൊതുവെ കാണാറ്. കടുത്ത ചൂടില്‍ കുട്ടികളെ പുറത്തിറക്കാന്‍ പോലും ഭയപ്പെടുന്ന അവസ്ഥ ഇത്തവണയുണ്ടായി. ഒരിക്കലും കുടിവെള്ളക്ഷാമം അനുഭവപ്പെടാത്ത തിരുവനന്തപുരം നഗരത്തെ പോലും വരള്‍ച്ച ബാധിച്ചു. മരങ്ങള്‍ വെട്ടിയും പുഴകളും തോടുകളുമുള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തിയും പ്രകൃതിയോട് നാം ചെയ്ത ക്രൂരതകളാണ് ഇതിനു കാരണം. ശുദ്ധജലസ്രോതസ്സുകളായിരുന്ന നദികളില്‍ ഇന്നൊഴുകുന്നത് മലിനജലമാണ്. നദികള്‍ സംരക്ഷിക്കുന്നതിനു പകരം അവയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇക്കാര്യത്തില്‍ കാഴ്ചക്കാരായി നേക്കിനില്‍ക്കാന്‍ നമുക്കാവില്ല. പുഴകളും തോടുകളും മലകളും കാടുകളും നിറഞ്ഞ് പ്രകൃതിസൗന്ദര്യത്തിന്റെ സംഗമഭൂമിയായ കേരളത്തെ അതേരീതിയില്‍ സംരക്ഷിച്ച് ഭാവിതലമുറയ്ക്ക് കൈമാറുകയെന്നത് നാമോരോരുത്തരുടെയും കടമയാണ്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണമാണ് പ്രധാനം. സര്‍ക്കാര്‍ തുടങ്ങിവച്ച ഹരിതകേരള മിഷന്റെ ഭാഗമായി ജലസംരക്ഷണമാലിന്യ സംസ്‌കരണ കാര്യങ്ങളില്‍ ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ജില്ല നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലയിടങ്ങളില്‍ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളുണ്ടായതിന്റെ കാരണവുമിതാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി തൈകളാണ് സംസ്ഥാനത്ത് നടുന്നത്. എന്നാല്‍ ഇതുകൊണ്ട് മാത്രം കാര്യമില്ല. അവ പരിപാലിച്ച് സംരക്ഷിക്കാനുള്ള ദൈനംദിന പ്രവൃത്തികള്‍ നാം ഏറ്റെടുക്കണം. ഇത്തരം പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ വലിയ താല്‍പര്യമാണ് കാണിക്കുന്നത്. ചെടികളോടും പൂക്കളോടും പൂമ്പാറ്റകളോടും കാണിക്കുന്ന സ്‌നേഹം മനസ്സില്‍ സഹജീവികളോടുള്ള സ്‌നേഹമായി വളരുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies