കടുങ്ങല്ലൂര്‍: സ്‌നേഹ കലാസാഹിത്യ സംഘം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന ഭാരതീയ ഗുരുപരമ്പര സത് സംഗം പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.ചട്ടമ്പിസ്വാമികളെ കുറിച്ച് സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എസ്.ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാലടിസംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയതു. പ്രബുദ്ധ കേരളം ചീഫ് എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സിക്ക് ആദ്യമായി നൂറു ശതമാനം വിജയം കൈവരിക്കാന്‍ പ്രയത്‌നിച്ച ഹെഡ്മിസ്ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രയത്‌നിച്ച എല്ലാവരെയും വിദ്യാര്‍ത്ഥികളെയും യോഗത്തില്‍ അനുമോദിച്ചു.












