കൊച്ചി: സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. 45 ദിവസത്തെ നിരോധനമാണ് നിലവില്‍ വരുന്നത്. യന്ത്രവത്കൃത ബോട്ടുകള്‍ നാളെ അര്‍ധരാത്രിക്കുശേഷം കടലില്‍ പോകാന്‍ പാടില്ലെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
ജോലി നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിതരണവുമായി ബന്ധപ്പെട്ടും വ്യാപക പരാതിയാണ് ഉയരുന്നത്.
നിരോധന കാലയളവ് തന്നെ ശാസ്ത്രിയമല്ലെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. നിരോധനമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉച്ചമുതല്‍ തീരദേശ പോലീസിന്റെ പ്രത്യേക പട്രോളിങ്ങും ആരംഭിക്കും












