Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിന് നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 13, 2017, 04:46 pm IST
in കേരളം

തിരുവനന്തപുരം: ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമായിരുന്നുവെങ്കിലും പലസ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തികരമായ ഇടപെടലുകള്‍ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ മികച്ച രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. മറ്റ് ചിലര്‍ ഒന്നും ചെയ്തില്ല. മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാലിന്യം നിറഞ്ഞ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട ജനപ്രതിനിധികള്‍ മാലിന്യകൂമ്പാരങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യനിര്‍മാര്‍ജനത്തില്‍ പൂര്‍ണപരാജയമാണെന്ന് പറയുന്നില്ല. പക്ഷേ നന്നായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവിന്റെ ശോഭ കെടുത്തുകയാണ് മറ്റുളളവര്‍. നാടിന്റെ മുക്കുംമൂലയും വൃത്തിയായിരിക്കുക പരമപ്രധാനമാണ്. അതിന് ജനപ്രതിനിധികളുടെ ഇടപെടലുകള്‍ അത്യാവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം ശുചിത്വവത്കരണമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശുചിത്വവത്കരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ധാരാളം പരിപാടികള്‍ നടക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഒന്നും ശ്രദ്ധിക്കുന്നില്ല. ഈ കുറവ് പരിഹരിക്കാന്‍ ശ്രമമുണ്ടാവണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനാധികാരികള്‍ ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരും നാളുകളില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ എന്തൊക്കെ ചെയ്യണമെന്ന് കഴിഞ്ഞ ജനുവരിയില്‍ തന്നെ വ്യക്തമായ നിര്‍ദേശങ്ങള്‍ താഴെത്തട്ടിലേയ്ക്ക് നല്‍കിയിരുന്നുവെന്നും ഈ നിര്‍ദ്ദേശങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി പോലുളള പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടില്ലെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യകേരളം പുരസ്‌കാരത്തിന് അര്‍ഹത നേടിയ പഞ്ചായത്തുകളില്‍ ഡെങ്കിയുടെ ആക്രമണമില്ല എന്നത് അഭിനന്ദനാര്‍ഹമാണെന്നും അവര്‍ കേരളത്തിനാകെ മാതൃകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷന്റെ നടത്തിപ്പ് കൂടി കണക്കിലെടുത്തായിരിക്കും അടുത്ത തവണ ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുകയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

പരിസര ശുചീകരണം ഉറപ്പാക്കി രോഗപ്രതിരോധം ഫലപ്രദമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് ആശംസാപ്രസംഗം നടത്തിയ വനം മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു.

കൊല്ലം ജില്ലാ പഞ്ചായത്താണ് സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനമായ പത്ത് ലക്ഷം രൂപയ്ക്ക് അര്‍ഹമായത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്ക്ക് മലപ്പുറം ജില്ലാപഞ്ചായത്തും, മൂന്നാം സമ്മാനമായ മൂന്ന് ലക്ഷം രൂപയ്ക്ക് കാസര്‍കോഡ് ജില്ലാ പഞ്ചായത്തും അര്‍ഹമായി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ്, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ പത്ത് ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം രൂപാക്രമത്തില്‍ ബ്ലോക്ക്തലത്തില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കൊല്ലം ജില്ലയിലെ കരവാളൂരും, കോഴിക്കോട് ജില്ലയിലെ നൊച്ചാടും, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരവും ഗ്രാമപഞ്ചായത്തുകള്‍ക്കുളള പുരസ്‌കാരങ്ങളില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പത്ത് ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷ രൂപാ ക്രമത്തിലാണ് പുരസ്‌കാര തുക. മുനിസിപ്പാലിറ്റികള്‍ക്കുളള പുരസ്‌കാരം ഇടുക്കി ജില്ലയിലെ കട്ടപ്പന, കേഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റികള്‍ നേടി. പത്ത് ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം രൂപാ ക്രമത്തിലാണ് പുരസ്‌കാര തുക. കോര്‍പ്പറേഷന്‍ തലത്തില്‍ ഒന്നും, രണ്ടും, മൂന്നും പുരസ്‌കാരങ്ങള്‍ ആര്‍ക്കുമില്ല.

സമാശ്വാസ സമ്മാനമായ രണ്ട് ലക്ഷം രൂപയ്ക്ക് അര്‍ഹമായത് തൃശൂര്‍ കോര്‍പ്പറേഷനാണ്. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ (അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപവീതം) യഥാക്രമം: തിരുവനന്തപുരം വാമനപുരം, കുളത്തൂര്‍, മാറനല്ലൂര്‍. കൊല്ലം ചിറക്കര, ആലപ്പാട്, തെക്കുംഭാഗം. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി (ഒന്നാംസ്ഥാനം), ആലപ്പുഴ ചേന്നംപള്ളിപ്പുറം (പ്രോത്സാഹന സമ്മാനം), കോട്ടയം മുത്തോളി (പ്രോത്സാഹന സമ്മാനം). ഇടുക്കി ആലക്കോട്, കടുയത്തുര്‍. (യഥാക്രമം ഒന്നും രണ്ടും സ്ഥാനം). എറണാകുളം അയവന (ഒന്നാംസ്ഥാനം), തൃശ്ശൂര്‍ പൊയ്യ (ഒന്നാംസ്ഥാനം), പാലക്കാട് പുതുക്കോട് (ഒന്നാംസ്ഥാനം), മലപ്പുറം എടക്കര (പ്രോത്‌സാഹന സമ്മാനം), കോഴിക്കോട് അരിക്കുളം, ഇടച്ചേരി (യഥാക്രമം ഒന്നും രണ്ടും സ്ഥാനം). വയനാട് എടവക, പൂത്താടി, വൈത്തിരി (യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം), കണ്ണൂര്‍ ചെറുപുഴ (പ്രോത്സാഹന സമ്മാനം), കാസര്‍ഗോഡ് ഈസ്റ്റ് എളേരി (ഒന്നാംസ്ഥാനം).

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies