തിരുവനന്തപുരം: തിരുവനന്തപുരം നഗരപരിധിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതായി രഹസ്യനിരീക്ഷണത്തില്‍ കാണപ്പെട്ടവരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇവരില്‍ തിരുവനന്തപുരം ആര്‍.ടി ഓഫീസില്‍നിന്ന് നേടിയ 15 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തുകഴിഞ്ഞു. മറ്റു ജില്ലകളില്‍നിന്നുള്ള 46 പേര്‍ക്കെതിരെ അതത് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ നടപടിയെടുക്കും.
മൊബൈലില്‍ സംസാരിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരായ കര്‍ശന നടപടികള്‍ തിരുവനന്തപുരം നഗരത്തില്‍ തുടരുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post