തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ഈ മാസം 28 വരെ സമര്‍പ്പിക്കാമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തില്‍ അറിയിച്ചു. 29 ന് സൂക്ഷ്മപരിശോധന നടക്കും. ജൂലൈ ഒന്നു വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. ഒന്നിലധികം നാമനിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ ജൂലൈ 17ന് തിരഞ്ഞെടുപ്പ് നടക്കും.
കേരള നിയമസഭാംഗങ്ങള്‍ക്ക് നിയമസഭയിലെ 604 ാം നമ്പര്‍ മുറിയാണ് പോളിംഗ് കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത്. നിയമസഭാ സെക്രട്ടറി വി. കെ. ബാബുപ്രകാശാണ് കേരളത്തിന്റെ വരണാധികാരി. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടിംഗ് സമയം. പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തിലെ 62 ാം നമ്പര്‍ മുറിയാണ് പോളിംഗിനായി നിശ്ചയിച്ചിരിക്കുന്നത്.












