Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉതൃട്ടാതി ജലമേള : ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്‍പുറ്റുകള്‍ നീക്കം ചെയ്യും

by Punnyabhumi Desk
Jun 26, 2017, 04:46 pm IST
in കേരളം

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേളയുടെ സുഗമമായ നടത്തിപ്പിനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്‍പുറ്റ് അടിയന്തിരമായി നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നേരത്തെ നാലുകോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി മണ്ണ് മാറ്റുന്നതിന് പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും ഇത് വലിയ തുകയാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് പുനഃക്രമീകരിക്കുകയും 1.22 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. ഇതിന് ഈ മാസം 30ന് മുന്‍പ് ഭരണാനുമതി നല്‍കാന്‍ ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്‍പുറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിനാണ് പുതിയ എസ്റ്റിമേറ്റ് വിഭാവനം ചെയ്യുന്നത്. ഈ വര്‍ഷത്തെ ജലമേളയ്ക്ക് മുന്‍പ് പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുകയില്ല. ഈ സാചഹര്യത്തില്‍ പള്ളിയോടങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സ്ഥലങ്ങളിലെ മണ്‍പുറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യുന്നതിന് മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ചുമതലയില്‍ ഡ്രഡ്ജറുകള്‍ എത്തിച്ച് ജൂലൈ 15ന് മുന്‍പ് അത്യാവശ്യമുള്ള പണികള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉതൃട്ടാതി ജലമേള നടക്കുന്ന പമ്പാനദിയിലെ മണ്‍പുറ്റുകള്‍ ശാശ്വതമായി നീക്കം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ നടപടികള്‍ എടുത്തുവരുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍പ് നാലു കോടി രൂപയ്ക്ക് തയാറാക്കിയ എസ്റ്റിമേറ്റ് ഉയര്‍ന്ന തുകയ്ക്ക് ഉള്ളതായിരുന്നെങ്കിലും മണ്‍പുറ്റിന് ശാശ്വത പരിഹാരം ഉണ്ടാക്കില്ല എന്ന് ബോധ്യപ്പെട്ടിരുന്നു. ഇപ്പോള്‍ 1.22 കോടി രൂപ ചെലവില്‍ തയാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള പണികള്‍ പൂര്‍ത്തിയാകുമ്പോള്‍ 25 വര്‍ഷക്കാലത്തേക്ക് മണ്‍പുറ്റുകളുടെ പ്രശ്‌നം നദിയില്‍ ഉണ്ടാകില്ല എന്ന് വിദഗ്ധ ഉപദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പണികള്‍ ഈ വര്‍ഷത്തെ വള്ളംകളി കഴിഞ്ഞാലുടന്‍ തന്നെ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. വള്ളസദ്യയുമായി ബന്ധപ്പെട്ട ക്ഷേത്ര കോമ്പൗണ്ടിനു പുറത്ത് സ്ഥിരമായി പൈപ്പ് ലൈന്‍ നീട്ടി ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് കൈകഴുകുന്നതിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

ആഞ്ഞിലിമൂട്ടില്‍ കടവ് പാലത്തിന്റെ നിര്‍മാണത്തിനായി നിര്‍മിച്ചിട്ടുള്ള താല്‍ക്കാലിക മണ്‍ ബണ്ട് അപകടകരമായതിനാല്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നിര്‍മിച്ച മണ്‍ ബണ്ടിന്റെ ഭൂരിഭാഗവും ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഒലിച്ചുപോയിട്ടുള്ളതായും ബാക്കി ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനും പാലം പണിയുമായി ബന്ധപ്പെട്ട് നദിയില്‍ സ്ഥാപിച്ചിട്ടുള്ള ജങ്കാര്‍ മാറ്റുന്നതിനുമുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കോഴഞ്ചേരി പാലത്തിനു സമീപം നദിയില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വേനല്‍ക്കാലത്ത് മണ്‍ചാക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള തടയണ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൈനര്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

വള്ളസദ്യക്കെത്തുന്ന എല്ലാ വള്ളങ്ങളിലെയും തുഴച്ചിലുകാരും യാത്രക്കാരും ലൈഫ് ജാക്കറ്റുകള്‍ ധരിക്കണമെന്ന് അഗ്‌നിശമന വിഭാഗം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ആചാരപരമായ പരിമിതികള്‍ ഉള്ളതിനാല്‍ തുഴച്ചില്‍കാര്‍ക്ക് ലൈഫ് ജാക്കറ്റ് ധരിക്കുന്നതിന് ബുദ്ധിമുട്ടുള്ളതായി പള്ളിയോട സേവാസംഘം അറിയിച്ചു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് ലൈഫ് ജാക്കറ്റ് ധരിക്കുന്നതുള്‍പ്പടെയുള്ള അഗ്‌നിശമന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും ഇക്കാര്യത്തില്‍ ആവശ്യമുള്ള പക്ഷം വള്ളസദ്യക്ക് പള്ളിയോടങ്ങളില്‍ എത്തുന്നവരുടെ യോഗം പള്ളിയോട സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത് സമവായമുണ്ടാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

പൊതുമരാമത്ത് വകുപ്പ് ആറന്മുളയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ജലമേളയ്ക്കു മുന്‍പ് പൂര്‍ത്തിയാക്കും. കെ.എസ്.ആര്‍.ടി.സി മുന്‍വര്‍ഷങ്ങളിലേതുപോലെ വിവിധ ഡിപ്പോകളില്‍ നിന്ന് ആറന്മുള വഴി ജൂലൈ 15 മുതല്‍ ആവശ്യത്തിനു ബസ് സര്‍വീസുകള്‍ നടത്തും. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജലമേള നടക്കുന്ന പ്രദേശങ്ങളും പരിസര പ്രദേശങ്ങളും ശുചീകരിക്കുകയും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ദൂരദര്‍ശന്‍, ആകാശവാണി എന്നിവയ്ക്ക് ജലമേളയുടെ തല്‍സമയ സംപ്രേഷണം നടത്തുന്നതിന് ബി.എസ്.എന്‍.എല്‍ പ്രത്യേക ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആറന്മുളയില്‍ താല്‍ക്കാലിക ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിച്ച് ജലമേള സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യും.

ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോയിപ്രം, കോഴഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ തെരുവ് വിളക്കുകള്‍ ആവശ്യമുള്ളിടത്ത് സ്ഥാപിക്കുകയും നിലവിലുള്ളവ അറ്റകുറ്റപണികള്‍ നടത്തി ഉപയോഗ യോഗ്യമാക്കുകയും ചെയ്യും. പോലിസിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍, ട്രാഫിക് നിയന്ത്രണം, വി.ഐ.പി സുരക്ഷ ഉറപ്പുവരുത്തുകയും ജലമേള ദിവസം പട്രോളിംഗ് നടത്തുന്നതിനായി ആവശ്യത്തിനു സ്പീഡ് ബോട്ടുകള്‍ ലഭ്യമാക്കുകയും ചെയ്യും. ആറന്മുളയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ വാട്ടര്‍ അതോറിറ്റി സ്വീകരിക്കും. ഉതൃട്ടാതി ജലമേള നടക്കുന്നതിന്റെ തലേദിവസം ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദനം നടത്തുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കും. ജലമേള ദിവസം പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് കൂടുതല്‍ വൈദ്യുതി ഉത്പാദനം നടത്താന്‍ നിര്‍ദേശിക്കുക. ആവശ്യമെങ്കില്‍ കാരിക്കയം, അള്ളുങ്കല്‍, പെരുന്തേനരുവി ജലവൈദ്യുതി പദ്ധതികല്‍ും കൂടുതല്‍ വൈദ്യുതോത്പാദനം ജലമേളയ്ക്കു മുന്‍പുള്ള ദിവസങ്ങളില്‍ നടത്തുന്നതിന് നിര്‍ദേശം നല്‍കാനും തീരുമാനമായി.

 

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies