Friday, October 24, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജിഎസ്ടി കേരളത്തിന് ഏറെ ഗുണകരം: മന്ത്രി തോമസ് ഐസക്

by Punnyabhumi Desk
Jul 3, 2017, 05:59 pm IST
in കേരളം

ജിഎസ്ടിയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കും

കൊച്ചി: ചരക്ക് സേവന നികുതി ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇരുപത് ശതമാനത്തോളം നികുതി വരുമാനം വര്‍ധിക്കും. ഇപ്പോള്‍ ചെലവ് 15% വര്‍ധിക്കുമ്പോള്‍ 10% മാത്രമാണ് നികുതി വരുമാനം വര്‍ധിക്കുന്നത്. ഈ നികുതി ചോര്‍ച്ച തടയാന്‍ ചരക്ക് സേവന നികുതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ നാല് വര്‍ഷത്തിനുള്ളില്‍ കമ്മി ഇല്ലാതാകുമെന്നും പ്രതീക്ഷിക്കാം.

ഉപഭോഗ സംസ്ഥാനമായതിനാല്‍ ഉപഭോഗം നടക്കുന്ന സ്ഥലത്താണ് നികുതി വരിക. അതിനാല്‍ നികുതി വരുമാനം ഗണ്യമായി വര്‍ധിക്കും. ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നത് പരഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്‍ഐസിയുടെ സഹകരണത്തോടെ ജിഎസ്ടി ബൈക്ക് എന്‍ഡ് മൊഡ്യൂള്‍ സോഫ്റ്റ്‌വെയര്‍ സൗജന്യമായി ലഭ്യമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി കണ്‍സള്‍ട്ടന്റ് കൗണ്‍സില്‍ സെല്ലും ജില്ലാടിസ്ഥാനത്തില്‍ കൂട്ടായ്മകളും നടത്തുമെന്ന് മന്ത്രി അറിയിച്ചു. നികുതിക്ക് മേലുള്ള നികുതി ഒഴിവായി ഒറ്റ നികുതി ഏര്‍പ്പെടുത്തുന്നതോടെ നികുതി ഘടനയിലസെ സങ്കീര്‍ണ്ണതകള്‍ ഒഴിവാകും.

85% ചരക്കുകളുടെയും നികുതി കുറഞ്ഞിരിക്കുകയാണ്. ജിഎസ്ടി നടപ്പാകുന്നതോടെ ബില്‍ എഴുത്ത് ശക്തമാകും. കാരണം മുന്‍പ് ചരക്കിന് നികുതി നല്‍കിയതാണെന്ന് കാണിച്ചാല്‍ മാത്രമേ ഓരോ ഘട്ടത്തിലുമുള്ള നികുതി കിഴിവ് ലഭിക്കുകയുള്ളൂ. ഇതുവഴി ബില്‍ എഴുത്തും നികുതിയടവും ഓരോ കച്ചവടക്കാരന്റെയും ബാധ്യതയായി മാറുകയാണ്. നികുതി അടവിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുമ്പോള്‍ നികുതി വരുമാനത്തിലെ ചോര്‍ച്ച ഒഴിവാക്കാനാകും. ജിഎസ്ടി യുടെ ഗുണഫലങ്ങള്‍ മന്ത്രി അക്കമിട്ടു നിരത്തി. ആദ്യഘട്ടം മുതല്‍ നികുതിയിളവ് ലഭിക്കുന്നതിനാല്‍ കയറ്റുമതി രംഗത്തെ മത്സര ശേഷി വര്‍ധിക്കും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അതിര്‍ത്തികള്‍ ഇല്ലാതാകും, നിക്ഷേപം എളുപ്പമാകും, രാജ്യത്തെ ഉത്പാദന വര്‍ധനവിന് കാരണമാകുംമന്ത്രി വ്യക്തമാക്കി. അസമത്വം വര്‍ധിക്കാന്‍ കാരണമാകുമെന്ന് ചരക്ക് സേവന നികുതിയുടെ ചില ദോഷവശങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടി. ആഢംബര വസ്തുക്കള്‍ക്ക് നികുതി കുറയുകയും അവശ്യവസ്തുക്കള്‍ക്ക് നികുതി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റമുണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ 28% ആയിരുന്ന നികുതി 18% ആകുകയാണ് ചെയ്തതെങ്കിലും 14% ത്തില്‍ നിന്ന് 18 % ആയി വര്‍ധിച്ചെന്ന ധാരണയാണുള്ളത്. അതുകൊണ്ട് സൂക്ഷിച്ചില്ലെങ്കില്‍ വിലക്കയറ്റത്തിനു കാരണമാകും. നികുതി ഘടന പരിഷ്‌ക്കാരത്തിന്റെ നാലാം ഘട്ടമാണിതെന്ന് മന്ത്രി വ്യക്തമാക്കി.

കൊളോണിയല്‍ കാലത്ത് തുടങ്ങിയ ഭൂനികുതി സമ്പ്രദായത്തില്‍ നിന്നും ജിഎസ്ടിയിലെത്തുമ്പോള്‍ ഉദ്യോഗസ്ഥ കേന്ദ്രീകൃത നികുതി സംവിധാനത്തിന് അവസാനമാകുകയാണെന്ന് മന്ത്രി വ്യക്തമാക്കി. നികുതി നിര്‍ണ്ണയം ഉദ്യോഗസ്ഥര്‍ വിവേചിച്ച് തീരുമാനിക്കുന്ന അവസ്ഥയില്‍ നിന്ന് നികുതി അടവ് ഓരോരുത്തരുടെയും ഉത്തരവാദിത്തമായി മാറുന്നുവെന്നതാണ് ജിഎസ്ടിയുടെ പ്രത്യേകത. സുദീര്‍ഘമായ നികുതി ചരിത്രത്തിലെ ഏറ്റവും സുപ്രധാന അധ്യായമാണിതെന്നും മന്ത്രി പറഞ്ഞു. നികുതി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ വിവേചനം അവസാനിക്കുന്നത് വ്യാപാരികള്‍ക്ക് ഏറെ ആശ്വസമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ഇല്ലാതാകുകയാണ്. തുടക്കത്തില്‍ ന്യൂനതകളും ബുദ്ധിമുട്ടുകളും പരിഹരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിനു ശേഷം മന്ത്രിയും വ്യാപാരികളും നികുതി വിദഗ്ധരും പങ്കെടുത്ത പാനല്‍ ഡിസ്‌കഷനും നടന്നു.

എംഎല്‍എമാരായ എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു, കൊമേഴ്‌സ്യല്‍ ടാക്‌സ് കമ്മീഷണര്‍ ഡോ. രാജന്‍ ഖോബ്രഗഡെ, സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമ്മീഷണര്‍ നാഗേന്ദ്ര കുമാര്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

കേരളം

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

കേരളം

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

Discussion about this post

പുതിയ വാർത്തകൾ

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies