Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വരട്ടാറിന്റെ തീരം ജൈവവൈവിധ്യ മേഖലയാക്കും: മന്ത്രി ഡോ. തോമസ് ഐസക്

by Punnyabhumi Desk
Jul 6, 2017, 06:19 pm IST
in കേരളം

പത്തനംതിട്ട: വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജൈവ വൈവിധ്യ മേഖലയാക്കി പ്രദേശത്തിന്റെ വികസന പദ്ധതിയാക്കി മാറ്റുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പുഴയോര നാട്ടുകൂട്ടങ്ങളില്‍ പങ്കെടുത്ത് ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാംഘട്ടമായി ആദി പമ്പയുടെ കവാടമായ വഞ്ഞിപ്പോട്ടു കടവു മുതല്‍ മണിമലയാറുമായി സംഗമിക്കുന്ന വാളത്തോടു വരെ വരട്ടാറിന്റെ തീരത്ത് ഇരുവശത്തും അഞ്ച് അടി വീതിയില്‍ ടൈല്‍സ് പാകി നടപ്പാത നിര്‍മിക്കും. ഇതിനൊപ്പം ഇരുവശങ്ങളിലും സംസ്ഥാനത്തുള്ള എല്ലാത്തരം മരങ്ങളും വച്ചു പിടിപ്പിക്കും. ജലസേചന വകുപ്പ് പദ്ധതി തയാറാക്കി നല്‍കിയാല്‍ ഉടന്‍ പണം അനുവദിച്ച് നിര്‍മാണം ആരംഭിക്കും. ഓരോ മരത്തെപ്പറ്റിയുമുള്ള വിവരം ലഭ്യമാക്കുന്നതിന് അതില്‍ ബാര്‍കോഡ് ഘടിപ്പിക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ മരത്തെ സംബന്ധിച്ച എല്ലാ വിവരവും ലഭ്യമാകും.

മൂന്ന്, നാല് വര്‍ഷം കൊണ്ട് വരട്ടാറിന്റെ തീരത്തെ ജൈവ വൈവിധ്യ മേഖലയാക്കി വിനോദസഞ്ചാരികളെയും പ്രകൃതിയെ അടുത്തറിയുന്നതിന് ആഗ്രഹിക്കുന്നവരെയും ആകര്‍ഷിക്കുന്ന പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. വരട്ടാറിനെയും ജൈവ വൈവിധ്യ മേഖലയെയും അറിയുന്നതിന് ധാരാളം പേരെത്തുമ്പോള്‍ നാട്ടുകാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. വൃക്ഷത്തൈകള്‍ പരിപാലിക്കുന്നതിന് ഒരു മാസം ഒന്നിന് 15 രൂപ വീതം തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് വേതനം നല്‍കും. നദിയുടെ അതിര് നിശ്ചയിച്ച് കല്ലിട്ട ശേഷമാകും നടപ്പാതയുള്‍പ്പെടെയുള്ള നിര്‍മാണങ്ങള്‍ നടത്തുക. വരട്ടാറിനു കുറുകെയുള്ള എല്ലാ ചപ്പാത്തുകള്‍ക്കും പകരം പുതിയ പാലങ്ങള്‍ നിര്‍മിക്കും. ജനുവരിയിലെ ബജറ്റില്‍ ഇതിന് തുക വകയിരുത്തും. 12 കോടി രൂപ അനുവദിച്ചിട്ടുള്ള കൈപ്പാലക്കടവ് പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. പള്ളിയോടങ്ങള്‍ കടന്നു പോകുന്നതിന് തടസമുള്ള ചേലൂര്‍കടവ് പാലത്തിന്റെ കാര്യത്തില്‍ ചെയ്യേണ്ട അനന്തരനടപടി വിദഗ്ധ പരിശോധനയ്ക്കു ശേഷം തീരുമാനിക്കും.

മൂന്നാം ഘട്ടത്തില്‍ ഇറിഗേഷന്‍ വകുപ്പ് പദ്ധതി തയാറാക്കിയാല്‍ ഉടന്‍ വരട്ടാറിന്റെ ആഴം കൂട്ടുന്നതിനുള്ള പ്രവര്‍ത്തി ആരംഭിക്കും. ഇതുസംബന്ധിച്ച പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. വേനല്‍ക്കാലത്തും വരട്ടാറില്‍ ജലസമൃദ്ധി ഉറപ്പാക്കുന്നതിന് നീര്‍ത്തട പദ്ധതി നടപ്പാക്കും. വരട്ടാറിന്റെ തീരങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുകയും പുല്ലുകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യും. അടുത്ത ബജറ്റില്‍ ഇതിന് തുക വകയിരുത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രവര്‍ത്തി നടപ്പാക്കുകയും ചെയ്യും. വരട്ടാര്‍ ഒഴുകുന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളെയും ചെറുതോടുകളെയും നവീകരിക്കും. തികച്ചും സൂതാര്യമായാണ് ജനകീയ പങ്കാളിത്തത്തോടെ വരട്ടാറിനെ വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നത്. എല്ലാ ദിവസത്തെയും പ്രവര്‍ത്തനങ്ങളും പദ്ധതിക്കായി ലഭിക്കുന്ന സംഭാവനകളുടെ വിനിയോഗവും മന്ത്രിമാരും എംഎല്‍എമാരും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വരട്ടെ ആര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയാണ് മുന്നോട്ടു പോകുന്നത്.

സോഷ്യല്‍ ഓഡിറ്റ് തല്‍സമയം നടക്കുന്നുവെന്നതാണ് വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ മുഖ്യ സവിശേഷത. പദ്ധതിക്കായി ലഭിക്കുന്ന സംഭാവനകള്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി സൂക്ഷിക്കും. ജനകീയാസൂത്രണം ആദ്യഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പ്രവര്‍ത്തനമാണ് വരട്ടാറിനായി നടക്കുന്നത്. ഹരിതകേരളം മിഷനിലെ ഉത്തമ മാതൃകാ പദ്ധതിയാണ് വരട്ടാര്‍. അതിവിപുലമായ ജനപങ്കാളിത്തമാണ് വരട്ടാര്‍ പുനരുജ്ജീവന പദ്ധതിക്കുള്ളത്. ആറന്മുള പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിക്കും. സംസ്ഥാനത്ത് ചുണ്ടന്‍വള്ളങ്ങള്‍ക്ക് ലീഗ് അടിസ്ഥാനത്തില്‍ മത്സരം നടത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies